ഷാഹിന

മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

മക്ക: മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന (45) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മാതാവ് തിത്തുമ്മയുടെ കൂടെ ഈ മാസം 16 നാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്.

അതിനിടയിൽ ന്യൂമോണിയ ബാധിക്കുകയും മക്ക കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. പിതാവ്: പരേതനായ ചീനിക്കൽ വടക്കൻ ഐത്തുട്ടി ഹാജി (വി.ബി.സി), ഭർത്താവ്: തുപ്പത്ത് അഷ്റഫ് (ബാപ്പു), മക്കൾ: റിസ്‌വാൻ, റിൻഷ, മരുമകൻ: അജീഷ് ബാവ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്ക ശാറായ മഖ്ബറയിൽ ഖബറടക്കി.

Tags:    
News Summary - Umrah pilgrim from Malappuram died in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.