Posted On
date_range Updated On
date_range ഉംറ തീർഥാടക ജിദ്ദ ആശുപത്രിയിൽ മരിച്ചു
ജിദ്ദ: മൂന്നുമാസമായി ജിദ്ദയിലെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്.
അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് മാസമായി വെൻറിലേറ്ററിലായിരുന്നു. മക്കൾ: മുഹമ്മദ് ഷാബിൽ, മുഹമ്മദ് ഷൈഹാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനും മറ്റു നടപടി ക്രമങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.