ഉംറ തീർഥാടകനായ കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഉംറ നിർവഹിക്കാനായി എത്തിയ കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. പേരാമ്പ്ര വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല (69) ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ച ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പോകുന്നതിന് മുമ്പായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇദ്ദേഹം ജിദ്ദയിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ റാബിയ ഒരാഴ്‌ച മുമ്പ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയിരുന്നു.

മക്കൾ: ഇർഷാദ്, റിയാസ്, റാഹില, ഷഹർബാനു (തനിമ ജിദ്ദ സൗത്ത് വനിത സോണൽ സമിതി അംഗം). മരുമക്കൾ: നൗഷാദ് നിഡോളി (തനിമ ജിദ്ദ സൗത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), യൂനുസ് ഈസ്റ്റ് പേരാമ്പ്ര, മുംതാസ്, ലാഷിറ. ഈസ്റ്റ് ജിദ്ദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് മരുമകൻ നൗഷാദ് നിഡോളി അറിയിച്ചു.

Tags:    
News Summary - Umrah pilgrim, died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.