Posted On
date_range Updated On
date_range ജി.സി.സി പൗരന്മാർക്ക് ഉംറ എല്ലായ്പ്പോഴും -മന്ത്രാലയം
റിയാദ്: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് എപ്പോൾ വേണമെങ്കിലും ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ‘നുസുക്’ ആപ് വഴി പെർമിറ്റ് നേടണമെന്ന് മാത്രം.
പെർമിറ്റ് ലഭിച്ചാൽ കര, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നുസുക് ആപ്പിൽ ഉംറ പെർമിറ്റിന് അപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
നേരിട്ട് എത്തിച്ചേരാൻ ജി.സി.സി പൗരന്മാർക്ക് ഏറ്റവും ലളിതമായ യാത്രാനടപടിക്രമങ്ങൾ മാത്രമാണുള്ളത്. മദീന മസ്ജിദുന്നബവിയിലെ റൗദ സന്ദർശിക്കാൻ നുസുക് ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.