പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി
നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം
അൽ ഖോബാർ: വർഗീയതയും വിഭാഗീയതയും മുൻനിർത്തി മൂന്നാം വട്ടം അധികാരത്തിലെത്താനുള്ള ഇടതുപക്ഷത്തിെൻറ ശ്രമത്തെ സമ്മതിദാനം കൊണ്ട് പരാജയപ്പെടുത്തിയ കേരള ജനതയെ പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി അഭിവാദ്യം ചെയ്തു.
പ്രസിഡൻറ് ഖലീലുഹ്മാൻ അന്നടക്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിെൻറ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് വിലയിരുത്തി.
സൗഹാർദപരവും നീതിയുക്തവുമായ ഭരണം കാഴ്ചവെക്കാൻ പുതിയ യു.ഡി.എഫ് സർക്കാറിന് കഴിയട്ടെ എന്ന് പ്രവാസി വെൽഫെയർ ആശംസിച്ചു. ജില്ലകളുടെയും മണ്ഡലങ്ങളുടെയും അടിസ്ഥാനത്തിൽ നടന്ന അവലോകനത്തിൽ സിറാജ് തലശ്ശേരി, ഷെജീർ തൂണേരി, റഷീദ് ഉമർ, പി.ടി. അഷ്റഫ്, സിറാജുദ്ദീൻ അബ്ദുല്ല, അൻവർ സലിം, നിസാർ തിരൂർക്കാട്, ഹാരിസ് ഇസ്മാഈൽ, എസ്.ടി. ഹിഷാം, മുഹമ്മദ് ഹാരിസ്, ഇല്യാസ് അഹമ്മദ്, ത്വാഹ, ടി.എം. അനീസ് എന്നിവർ സംസാരിച്ചു. ഫൗസിയ അനീസ് സ്വാഗതവും ആരിഫലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.