ജിസാൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ
ഹാരിസ് കല്ലായി സംസാരിക്കുന്നു
ജിസാൻ: മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസാൻ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കമ്മിറ്റി ചെയർമാൻ ഹാരിസ് കല്ലായി പരിപാടി ഉദ്ഘാടനം ചെയ്തു. വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ എല്ലാവരും പരമാവധി പരിശ്രമിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
ജനറൽ കൺവീനർ നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എം.സി.സി, ഒ.ഐ.സി.സി ഭാരവാഹികളായ ജൈസൺ ജോസഫ്, സാദിഖ് മങ്കട, ഷാജി പുളിക്കയത്ത്, നാസർ ഇരുമ്പുഴി, ഷഫീഖ് എടശ്ശേരി, സലാം പെരുമണ്ണ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാലിദ് പട്ള സ്വാഗതവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ജിലു ബേബി നന്ദിയും പറഞ്ഞു. ജിസാെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരു സംഘടനകളിലുംപെട്ട നിരവധി പ്രവർത്തകർ കൺവെൻഷനിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.