മിനിറ്റുകൾക്കുള്ളിൽ ഉഹൂദ്​  അൽ ആരിഫിക്ക്​ ആദ്യ യാത്രക്കാരി

ജിദ്ദ: ഞായറാഴ്​ച അർധരാത്രി ഉൗബറി​​​െൻറ ഡ്രൈവേഴ്​സ്​ ആപ്​ ലോഗിൻ ചെയ്​ത്​ ഉഹൂദ്​ അൽ ആരിഫി കാത്തിരുന്നു. നിരത്തുകളിൽ വനിതകൾ കാറോടിക്കുന്നതി​​​െൻറ ആരവം കേൾക്കാം. മിനിറ്റുകൾ കഴിഞ്ഞില്ല ആരിഫിയുടെ മൊ​ബൈലിൽ സിഗ്​നൽ തിളങ്ങി. ആരോ സവാരിക്ക്​ വിളിക്കുന്നു. അതും ഒരുവനിത. അവരും ആവേശത്തിലായിരുന്നുവെന്ന്​ 25 കാരിയായ ആരിഫി പറയുന്നു. അവർക്ക്​ വിശ്വസിക്കാനായില്ല. നിയന്ത്രണം നീങ്ങി അധികം കഴിയുംമുമ്പ്​ ഇങ്ങനെ യാത്ര ചെയ്യാനാകുമെന്ന്​ ഡ്രൈവറും യാത്രക്കാരിയും കരുതിയിരുന്നില്ല. യാത്രക്കാരി വന്നു. മുൻസീറ്റിൽ കയറിയിരുന്നു. റിയാദി​​​െൻറ തെരുവുകളിലുടെ ഇരുവരും യാത്ര ആരംഭിച്ചു. സൗദി വനിതകളുടെ ജീവിതത്തിൽ വർണശബളമായൊരു യാത്രയുടെ തുടക്കമായിരുന്നു അത്​. ഉൗബർ ഒാൺലൈൻ ടാക്​സി ആപ്ലിക്കേഷനിലെ ആദ്യ വനിത ഡ്രൈവറാണ്​ ഉഹൂദ്​ അൽ ആരിഫി. 

കാലിഫോർണിയയിൽ നിന്നാണ്​ ആരിഫിക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ കിട്ടിയത്​. ഉൗബറിൽ രജിസ്​റ്റർ ചെയ്​ത ആദ്യ വനിത മാത്രമല്ല, കമ്പനിയുടെ സൗദി അറേബ്യയിലെ മാർക്കറ്റിങ്​ മാനേജർ കൂടിയാണ്​ ആരിഫി. കഴിഞ്ഞവർഷം സെപ്​റ്റംബറിലാണ്​ ഉൗബർ വനിത ഡ്രൈവർമാർക്കായി പൈലറ്റ്​ പ്രോഗ്രാം ആരംഭിക്കുന്നത്​. വനിത ഡ്രൈവർമാർക്ക്​ വനിത യാത്രക്കാരെ മാത്രം തെരഞ്ഞെടുക്കാനുള്ള അവസരവും നൽകി. 74 ശതമാനം നിയുക്​ത ഡ്രൈവർമാരും വനിത യാത്രക്കാരെ മാത്രമാണ്​ താൽപര്യം. പക്ഷേ, വനിത യാ​ത്രികർക്ക്​ പുരുഷ ഡ്രൈവർമാർ ഉണ്ടാകുന്നതിൽ അധികം പരാതിയില്ല. ^ ഇതുസംബന്ധിച്ച സർവേ കൂടി നടത്തിയ ആരിഫി പറയുന്നു.

ഉൗബറി​​​െൻറ എതിരാളികളായ കാറീമി​​​െൻറ ആദ്യ ഡ്രൈവർമാരിൽ ഒരാൾ അമ്മാൽ ഫർഹത്ത്​ ആണ്​. രണ്ടുമക്കളുടെ മാതാവായി 45 കാരി. കമ്പനിയുടെ ആദ്യ പരസ്യങ്ങളി​െലാന്ന്​ വനിതകൾ വണ്ടിയോടിക്കുന്ന പഴയൊരു സിറിയൻ സിനിമയെ അനുസ്​മരിപ്പിക്കുന്നതായിരുന്നുവെന്ന്​ അമ്മാൽ പറയുന്നു. അവൾ ജീവിതത്തിൽ കടന്നുപോകുന്ന അവസ്​ഥകളൊക്കെ സിനിമയിൽ കാണിച്ചിരുന്നു. എങ്ങനെയാണ്​ കരുത്തുറ്റ ഒരുവനിതയായി അവർ മാറിയതെന്നും. അതൊക്കെ ഞാൻ ഒാർത്തു. എനിക്കും അതുപോലെയാകണം -അമ്മാൽ കൂട്ടിച്ചേർത്തു. കമ്പനിയുടെ പ്രത്യേക അബായയും സ്​കാർഫും ധരിച്ചാണ്​ അമ്മാല​ും ആദ്യ ഡ്രൈവിനിറങ്ങിയത്​. ആദ്യ ദിനം ചെറിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ, വലിയ സ്വീകരണമാണ്​ എല്ലായിടത്ത്​ നിന്നും ലഭിച്ചത്​. അമ്മാലും ലൈസൻസ്​ നേടിയത്​ കാലി​േഫാർണിയയിൽ നിന്ന്​ തന്നെ.

Tags:    
News Summary - uber taxi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.