കോമൂ പൂവക്കാട്ട്, നസീർ കരീം കുട്ടി
അബ്ഹ: സൗദി തെക്കൻ പ്രവിശ്യയിലെ അബ്ഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി. മലപ്പുറം കോടൂർ പഞ്ചായത്തിലെ പുലിയാട്ടുകുളം സ്വദേശി കോമൂ പൂവക്കാട്ട്, കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് സ്വദേശി നസീർ കരീം കുട്ടി (50) എന്നിവരാണ് മരിച്ചത്.
കോമൂ പൂവക്കാട്ടിെൻറ മൃതദേഹം നിലവിൽ അബ്ഹയിലെ അസീർ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബ്ഹയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഏറ്റുവാങ്ങുന്നതിനും ഖബറടക്ക നടപടികൾ പൂർത്തിയാക്കുന്നതിനും മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ കൈപ്പറ്റുന്നതിനുമായി അബ്ഹയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അമീറിനെ കുടുംബം നിയമപരമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിം പട്ടാമ്പിയും കെ.എം.സി.സി പ്രവർത്തകരും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്. എ.കെ. നസീമ ആണ് പരേതെൻറ ഭാര്യ. മുഹ്സിന പൂവക്കാട്ട്, ഫാത്തിമ മിൻഹ, അബ്ദുല്ല എന്നിവർ മക്കളാണ്.
മരിച്ച കൊല്ലം സ്വദേശി നസീർ കരീം കുട്ടി, കരീം കുട്ടിയുടെയും ഫാത്തിമത്തുവിെൻറയും മകനാണ്. ഇദ്ദേഹത്തിെൻറ മൃതദേഹം നിലവിൽ ഖമീസ് മുശൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖമീസ് മുശൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.