മു​ഹ​മ്മ​ദ് ബ​ക്ക​ർ മു​ഹ​മ്മ​ദ്

സ​ലീം, മു​ഹ​മ്മ​ദ് കു​ഞ്ഞ്​

ഹ​ജ്ജി​നെ​ത്തി​യ ര​ണ്ട് മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ മ​ദീ​ന​യി​ൽ നി​ര്യാ​ത​രാ​യി

മ​ദീ​ന: ഹ​ജ്ജ് നി​ർ​വ​ഹ​ണ​ത്തി​നാ​യി സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ സൗ​ദി​യി​ലെ​ത്തി​യ ര​ണ്ട് മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ മ​ദീ​ന​യി​ൽ നി​ര്യാ​ത​രാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ക്ക​ർ മു​ഹ​മ്മ​ദ് സ​ലീം (68), എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മൂ​ക്ക​ട മു​ഹ​മ്മ​ദ് കു​ഞ്ഞ്​ (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം അ​ണ്ടൂ​ർ​ക്കോ​ണം അ​ഴൂ​ർ ചെ​മ്പു​മൂ​ല എം.​ആ​ർ.​എ​സ് മ​ൻ​സി​ലി​ൽ താ​മ​സ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് ബ​ക്ക​ർ മു​ഹ​മ്മ​ദ് സ​ലീ​മി​ന് മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പെ​ട്ടെ​ന്ന് അ​സു​ഖ​ബാ​ധി​ത​നാ​വു​ക​യാ​യി​രു​ന്നു. മ​ദീ​ന​യി​ലെ അ​ൽ സ​ലാം ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മു​ഹ​മ്മ​ദ് ബേ​ക്ക​ർ, ആ​യി​ഷ ബീ​ഗം എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. സീ​ന​ത്ത് ബീ​വി​യാ​ണ് ഭാ​ര്യ.  

Tags:    
News Summary - Two Malayali pilgrims who arrived for Hajj were stranded in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.