യാംബുവിൽ പൊതുപരിപാടിയിൽ അലി ശാക്കിർ മുണ്ടേരി സംസാരിക്കുന്നു
യാംബു: നിർഭയത്വത്തിന്റെ നേർവഴി പഠിപ്പിക്കുന്ന ജീവിത വ്യവസ്ഥയാണ് ഇസ്ലാമെന്നും അല്ലാഹുവിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്ന വ്യക്തിക്ക് ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ശക്തി ലഭിക്കുമെന്നും പ്രമുഖ പ്രഭാഷകനും ചുങ്കത്തറ നജാത്തുൽ അനാം അറബിക് കോളജ് പ്രിൻസിപ്പലുമായ അലി ശാക്കിർ മുണ്ടേരി പറഞ്ഞു.
യാംബു റോയൽ കമ്മീഷൻ ഇന്ത്യൻ ഇസ്ലാഹി സെന്ററും ആർ.സി ദഅവ സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ‘ലാഇലാഹ ഇല്ലല്ലാഹ് നൽകുന്ന നിർഭയത്വം’ എന്ന ശീർഷകത്തിൽ പൊതുപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റോയൽ കമ്മീഷൻ ക്യാമ്പ് ഒന്നിലെ ദഅവാ സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർ.സി ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുഹമ്മദ് ഫായിസി അധ്യക്ഷത വഹിച്ചു. റോയൽ കമീഷൻ ദഅവ സെന്റർ മലയാള വിഭാഗം മേധാവി അബ്ദുൽ അസീസ് സുല്ലമി സംസാരിച്ചു.
‘അഹ്ലുസുന്ന വൽ ജമാഅഃ' എന്ന പുസ്തകത്തെ ആസ്പദമാക്കി ആർ.സി ദഅവ സെൻറർ നടത്തുന്ന ക്വിസ് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശംസുദ്ധീൻ ചാലിയത്തിന് പുസ്തകത്തിന്റെ കോപ്പി നൽകി അലി ശാക്കിർ മുണ്ടേരി നിർവഹിച്ചു.
ആർ.സി ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നിയാസ് കോട്ടപ്പറമ്പ് സ്വാഗതവും യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുറഷീദ് വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.