Posted On
date_range Updated On
date_range സിറിയക്കെതിരായ ഉപരോധം നീക്കുമെന്ന് ട്രംപ്
റിയാദ്: സിറിയിക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കുെമന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനത്തിനിടെ റിയാദിൽ സൗദി-യു.എസ് ഇൻവെസ്റ്റ്മെൻറ് ഫോറം ഉച്ചകോടിയുടെ സമാപന സെഷനിൽ സംസാരിക്കവേയാണ് ട്രംപ് ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്.
ബശറുൽ അസദിെൻറ കാലത്ത് ഏർപ്പെടുത്തിയതാണ് ഉപരോധം. അവർക്ക് (സിറിയക്കാർക്ക്) നന്നാവാൻ ഒരു അവസരം നൽകുകയാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
പ്രസംഗം ശ്രവിച്ചുകൊണ്ടിരുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നിറഞ്ഞ സദസും പ്രഖ്യാപനത്തെ വലിയ കരഘോഷത്തോടെയാണ് എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.