സൗ​ദി​യെ​യും ബ​ഹ്​​റൈ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ

കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​യി​ൽ ട്ര​ക്ക്​ നീ​ക്കം എ​ളു​പ്പ​ത്തി​ലാ​ക്കി

ദ​മ്മാം: സൗ​ദി​യും ബ​ഹ്​​ൈ​റ​നും ത​മ്മി​ലു​ള്ള എ​ണ്ണ ഇ​ത​ര വ്യാ​പാ​രം ഇൗ ​വ​ർ​ഷം ര​ണ്ടാം പാ​ദ​മെ​ത്തി​യ​പ്പോ​ൾ 781 ദ​ശ​ല​ക്ഷം റി​യാ​ലാ​യി ഉ​യ​ർ​ന്ന​ു. ക​ഴി​ഞ്ഞ​വ​ർ​ഷ​േ​ത്ത​ക്കാ​ൾ 18 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച​യാ​ണു​ള്ള​ത്. ഇ​തി​ലേ​ക്കു​ള്ള മു​ഴു​വ​ൻ ക​ച്ച​വ​ട​വും ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ട​ൽ​പാ​ല​മാ​യ കി​ങ്​​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി​യാ​ണ്​ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നേ​ക്കാ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന്​ ട്ര​ക്കു​ക​ളാ​ണ്​ ഇൗ​വ​ർ​ഷം കോ​സ്​​വേ ക​ട​ന്ന്​ ബ​ഹ്​​ൈ​റ​നി​ലേ​ക്ക്​ പോ​യ​ത്. ബ​ഹ്​​റൈ​ൻ ഇ-​ഗ​വ​ൺ​മെൻറ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യാ​ണ്​ ഇൗ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബ​ഹ്​​റൈ​െൻറ മ​റ്റ്​​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള മൊ​ത്ത​വ്യാ​പാ​ര​ത്തി​െൻറ പ​കു​തി​യും ന​ട​ക്കു​ന്ന​ത്​ സൗ​ദി അ​റേ​ബ്യ​യു​മാ​യാ​ണ്. 2020 ആ​ദ്യം ലോ​ക​മാ​കെ പി​ടി​ച്ചു​കു​ലു​ക്കി​യ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ഭ​ക്ഷ്യ, മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലെ പ​രാ​ധീ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സൗ​ദി​യി​ൽ​നി​ന്ന്​ ബ​ഹ്​​ൈ​റ​നി​ലേ​ക്ക്​ കോ​സ്​​വേ വ​ഴി​യു​ള്ള ച​ര​ക്ക്​ നീ​ക്കം വ​ലി​യ​പ​ങ്കാ​ണ്​ വ​ഹി​ച്ച​ത്. ഇൗ ​വ്യാ​പാ​ര​ബ​ന്ധം കേ​വ​ലം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക​പ്പു​റ​മു​ള്ള പി​ന്തു​ണ​യാ​ണ്​ ബ​ഹ്​​ൈ​റ​ന്​ ന​ൽ​കി​യ​ത്. 2021ലും ​ഇ​തി​െൻറ തു​ട​ർ​ച്ച​ വ്യാ​പാ​ര​ത്തി​ൽ വ​ലി​യ ഉ​യ​ർ​ച്ച സൃ​ഷ്​​ടി​ച്ചു.

ബ​ഹ്​​ൈ​റ​​െൻറ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ്​ എ​യ​ർ ഒ​ന്നി​ല​ധി​കം ​ൈദ​നം​ദി​ന വി​മാ​ന സ​ർ​വി​സു​ക​ളു​മാ​യി ജി.​സി.​സി​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യും നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തു​ന്നു. അ​തു​െ​ക​ണ്ടു​ ത​ന്നെ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ക​ച്ച​വ​ട സാ​മ്രാ​ജ്യം ഉ​റ​പ്പി​ക്കു​ന്ന​വ​ർ​ക്ക്​ ഏ​റ്റ​വും ന​ല്ല കേ​ന്ദ്രം കൂ​ടി​യാ​ണ്​ ബ​ഹ്​​റൈ​ൻ. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ അ​ട​ച്ചി​ട്ട അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​ക​ൾ ഇൗ ​വ​ർ​ഷം മേ​യ് 17നാ​ണ് സൗ​ദി തു​റ​ന്ന​ത്. അ​തോ​ടെ കോ​സ്​​വേ വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ന്​ തി​ര​ക്ക്​ വ​ർ​ധി​ക്കു​ക​യും കി​ങ്​ ഫ​ഹ​ദ് കോ​സ്‌​വേ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് 10 അ​ധി​ക ട്രാ​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ൽ മൊ​ത്തം ട്രാ​ക്കു​ക​ളു​ടെ എ​ണ്ണം 27 ആ​ക്കി. ബ​ഹ്​​ൈ​റ​നി​ൽ പാ​ലം എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​ത്ത്​ ട്രാ​ക്കു​ക​ളു​ടെ എ​ണ്ണം 36 ആ​ണ്.

കോ​സ്‌​വേ​യി​ലു​ട​നീ​ള​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ച​തും ച​ര​ക്ക്​ നീ​ക്കം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​തി​യ ട്ര​ക്ക് മാ​നേ​ജ്​​മെൻറ്​ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി കി​ങ്​ ഫ​ഹ​ദ് കോ​സ്​​വേ അ​തോ​റി​റ്റി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​ല​ത്തി​ലെ ട്ര​ക്കു​ക​ളു​ടെ കാ​ത്തി​രി​പ്പ് സ​മ​യം ശ​രാ​ശ​രി നാ​ല് മ​ണി​ക്കൂ​റി​ൽ നി​ന്ന് 20 മി​നി​റ്റാ​യി കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പൈ​ല​റ്റ് സ്കീം ​രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളോ​ളം കോ​സ്​​വേ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ട്ര​ക്കു​ക​ളു​ടേ​യും അ​തി​ലെ ​ൈഡ്ര​വ​ർ​മാ​രു​ടേ​യും ദു​ര​വ​സ്​​ഥ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ത​െ​ന്ന പ​ല​ത​വ​ണ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.