Posted On
date_range Updated On
date_range ചരക്ക് ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ മരിച്ചു
ഹാഇൽ: ചരക്ക് ട്രക്കുകൾ കൂട്ടിമുട്ടിയുണ്ടായ അഗ്നിബാധയിൽ ഡ്രൈവർ മരിച്ചു. ഹാഇലിൽനിന്ന് അൽജൗഫിലേക്കുള്ള റോഡിലാണ് അപകടമുണ്ടായതെന്ന് ഹാഇൽ സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഫിഅ് അൽഹർബി അറിയിച്ചു. സിവിൽ ഡിഫൻസിെൻറ രക്ഷാദൗത്യ വിഭാഗമാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തതും വേഗത്തിൽ തീ അണച്ചതും. ഒരു വാഹനത്തിലെ ഡൈവർ മരിച്ചു. മറ്റേ വാഹനത്തിലെ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.