ടി.പി.എൽ സീസൺ ഫോർ ട്രോഫി ജമീൽ ഹമീദ് പ്രകാശനം ചെയ്യുന്നു
ദമ്മാം: വെള്ളിയാഴ്ച നടക്കുന്ന ട്രിവാൻഡ്രം പ്രീമിയർ ലീഗ് സീസൺ ഫോറിനോടനുബന്ധിച്ചുള്ള ട്രോഫി പ്രകാശനവും ജഴ്സി പ്രകാശനവും ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്നു. നജീം ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജമീൽ ഹമീദ് ജേതാക്കൾക്കുള്ള ട്രോഫിയും നജീം ബഷീർ, സാജിദ് ആറാട്ടുപുഴ എന്നിവർ ചേർന്ന് ഒന്നാം റണ്ണർ അപ്പിനുള്ള ട്രോഫിയും പ്രകാശനം ചെയ്തു. കെ.എം. സലീം, സലീം ഷാഹുദീൻ എന്നിവർ ചേർന്ന് രണ്ടാം റണ്ണർ അപ്പിനുള്ള ട്രോഫിയും അനാച്ഛാദനം ചെയ്തു. ടീമുകൾക്കുള്ള ജഴ്സി ഓരോ ടീമിന്റെയും ക്യാപ്റ്റൻമാർക്ക് ലാന്റേൺ പ്രതിനിധി ജമീൽ ഹമീദ്, റഫീഖ് യൂസഫ്, സനു, അർഷാദ്, ഷിബിൻ, യൂസഫ്, സിബി, ഷംനാദ്, മുനീർ, സഞ്ജയ്, ജസീർ എന്നിവർ കൈമാറി.
സാജിദ് ആറാട്ടുപുഴ, സുബൈർ ഉദിനൂർ, റഫീഖ് യൂസഫ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് അജീബ് സെക്രട്ടറി സനു നന്ദിയും പറഞ്ഞു. അജീബ് (പ്രസിഡന്റ്), സനു (സെക്രട്ടറി), ഷിബിൻ (ട്രഷറർ), യൂസഫ് (വൈസ് പ്രസിഡന്റ്), അർഷാദ്, ഷെഹനാസ് (ജോയന്റ് സെക്രട്ടറിമാർ), രാജേഷ്, സിബി, ആർ.വി. രാജേഷ് (രക്ഷാധികാരികൾ), ഷംനാദ്, ഷാനു, വിഷ്ണു, ഷഹീർ (ടെക്നിക്കൽ കമ്മിറ്റിയംഗങ്ങൾ), ലിയാക്കത്, ജസീർ, ഫിറോസ്, സഞ്ജയ്, ഷാഹ്മാൻ, ഷാനു, രാജേഷ്, സജീർ, മുനീർ, ശരത്, ജെറി (എക്സിക്യൂട്ടീവ് അംഗങ്ങൾ) തുടങ്ങിയവർ ചടങ്ങ് ഏകോപിപ്പിച്ചു. ശരത് കെ. ശശി ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.