Posted On
date_range Updated On
date_range ട്രിപ' വനിതാ സംഘം ഭാരവാഹികൾ
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) വനിത വിങ്ങിന്റെ വാർഷിക ജനറൽ ബോഡിയും പൊതുയോഗവും നടന്നു. പുതിയ പ്രസിഡണ്ടായി സജ്നി താജിനെയും വൈസ് പ്രസിഡണ്ടായി മിനി നഹാസിനെയും സെക്രട്ടറിയായി കീർത്തി ബിനൂപിനെയും, ജോയിൻ സെക്രട്ടറിയായി റൂണ ഷിയാസിനെയും ട്രഷറായി ഷിനു നാസറിനെയും, ജോയിൻ ട്രഷററായി ജമീല ഹമീദിനെയും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് വനിത വിങ് നേതാക്കളായ രാജി അരുൺ, ദേവി രഞ്ജു, ജെസ്സി നിസ്സാം നിമ്മി സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.