ജിദ്ദ: ഖത്തറിലേക്കുള്ള യാത്ര നടപടികൾ ലോകകപ്പിന് മുമ്പ് പിന്തുടരുന്ന പതിവ് രീതിയിലേക്ക് മാറിയതായി സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡിസംബർ 23 വെള്ളിയാഴ്ച മുതൽ പഴയ യാത്ര നടപടികളിലേക്ക് മാറിയിട്ടുണ്ട്. പാസ്‌പോർട്ടോ ദേശീയ ഐഡിയോ ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് യാത്രാരേഖയുടെ സാധുത മൂന്ന് മാസത്തിൽ കുറയാത്തതാണ്. യാത്രാരേഖകൾ എല്ലാവരും സൂക്ഷിച്ചിരിക്കണം. മറ്റാർക്കും കൈമാറുകയോ അവഗണിക്കുകയോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വിട്ടേക്കുകയോ ചെയ്യരുതെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.