ജിദ്ദ: റിയാദിനും ദമ്മാമിനുമിടയിൽ പാസഞ്ചർ ട്രെയിൻ സർവിസുകൾ മെയ് 31ന് (ഞായറാഴ്ച) പുനരാരംഭിക്കുമെന്ന് സൗദി റെയിൽവേ ഒാർഗനൈസേഷൻ അറിയിച്ചു. അബ്ഖൈഖ്, ഹുഫൂഫ് സ്റ്റേഷനുകൾ വഴി കടന്നുപോകുന്ന സർവിസിന് ബുക്കിങ്ങും ടിക്കറ്റ് വിൽപനയും ആരംഭിച്ചു.
www.sro.org.sa എന്ന വെബ്സൈറ്റ് വഴിയും SRO എന്ന ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. കർഫ്യുവിന് ഇളവ് നൽകിയിരിക്കുന്ന രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തായിരിക്കും സർവിസ്. ഇത് ശവ്വാൽ 28 വരെ (ജൂൺ 21) ആണ്.
ആേരാഗ്യമന്ത്രാലയം നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും സർവിസും സ്റ്റേഷനുകളിലെ ക്രമീകരണവും. യാത്രക്കാർ ഇൗ ആരോഗ്യ മുൻകരുതൽ നടപടി പൂർണമായും പാലിക്കണമെന്നും സൗദി റെയിൽവേ ഒാർഗനൈസേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.