Posted On
date_range Updated On
date_range മക്ക^ മദീന ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടുന്നു
ജിദ്ദ: മക്കക്കും മദീനക്കുമിടയിൽ ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടുന്നു. ഇനി മുതൽ എല്ലാ ബുധനാഴ്ചയും സർവീസുണ്ട ാകുമെന്ന് അൽഹറമൈൻ എക്സ്പ്രസ് ഒാപറേഷൻ വിഭാഗം മേധാവി എൻജിനീയർ റയാൻ അൽഹർബി വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. ഫെബ്രുവരി 13 മുതലായിരിക്കും പുതിയ സർവീസ്.
ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കൂടി സർവീസ് നടത്തുേമ്പാൾ ആഴ്ചയിൽ 40 സർവീസുകളാകും. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനം കഴിഞ്ഞതു മുതൽ സ്പാനിഷ് കമ്പനിയുടെ പ്രവർത്തന ഷെഡ്യൂളനുസരിച്ച് സർവീസ് നടത്തി വരുന്നുണ്ട്. റമദാനിൽ എല്ലാ ദിവസവും മക്കക്കും മദീനക്കുമിടയിൽ സർവീസ് നടത്താനാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.