റിയാദ്: ഗതാഗത ചട്ടങ്ങൾ ലംഘിച്ച 460 വിദേശ ട്രക്കുകൾ പിടിച്ചെടുത്തു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഈ മാസം 16 മുതൽ 21 വരെയുള്ള തീയതികളിൽ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സൂപ്പർവൈസറി ടീമുകൾ നടത്തിയ പരിശോധനയിലാണ് നടപടി.
ട്രക്കുകൾ അംഗീകൃത സംവിധാനങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് പരിശോധന. പിടിച്ചെടുത്ത എല്ലാ ട്രക്കുകൾക്കെതിരെയും സാമ്പത്തിക പിഴയടക്കമുള്ള നിയമനടപടികൾ നടപ്പാക്കിയതായി അതോറിറ്റി പറഞ്ഞു.
ട്രക്കുകളുടെ ലംഘനങ്ങൾ ഇല്ലാതാക്കുന്നതിനും രാജ്യത്തിനുള്ളിൽ അവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നതും ഉറപ്പാക്കാനുമാണിത്. നിയമലംഘനം നടത്തുന്ന ട്രക്കുകൾക്കെതിരെ നടപടികളെടുക്കുന്നതിനും യാതൊരു അലംഭാവവും ഉണ്ടാകില്ലെന്നും അതോറിറ്റി പറഞ്ഞു.
112 നിയമലംഘനങ്ങളുമായി മദീന മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നത്. പിന്നാലെ മക്ക മേഖലയിൽ 90 ഉം ഖസീം പ്രവിശ്യയിൽ 88 ഉം റിയാദ് പ്രവിശ്യയിൽ 35 ഉം മറ്റ് മേഖലകളിൽ 162 ഉം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.