ജിദ്ദ: ടൂറിസം മേഖലയിൽ പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപ കമ്പനികളുമായി 115 ശതകോടി റി യാലിെൻറ ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചതായി സൗദി ടൂറിസം നിക്ഷേപ അതോറിറ ്റി വ്യക്തമാക്കി. സൗദി ടൂറിസത്തിന് പ്രതീക്ഷ നൽകുന്നതും പ്രാദേശിക, അന്തർദേശീയ ടൂറി സം സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പുതിയ കരാറുകൾ. റിയാദിൽ ടൂറിസം അതോറ ിറ്റിയുടെ മേൽനോട്ടത്തിലാണ് വിവിധ ദേശീയ സ്ഥാപനങ്ങൾക്കും വിദേശ ഏജൻസികൾക്കുമിടയിൽ 100ഒാളം ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചത്. വൻകിട ഹോട്ടലുകൾ, സ്പോർട്സ് സിറ്റികൾ, വിവിധതരം വിനോദകേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവ കരാറിലുൾപ്പെടും. എണ്ണേതര വരുമാനം വർധിപ്പിക്കുന്നതോടൊപ്പം ദശലക്ഷം തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ഉണ്ടാക്കുന്നതാണിത്.
2030ഒാടെ ആഭ്യന്തര വിദേശ സന്ദർശകരുടെ എണ്ണം 100 ദശലക്ഷമാക്കുക എന്നതും ലക്ഷ്യമാണ്. സൗദി മാർക്കറ്റുകളിൽ കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ സ്ഥാപിക്കുന്നതിന് സൗദി അറേബ്യ ഉടനെ സാക്ഷ്യം വഹിക്കുമെന്ന് ടൂറിസം വകുപ്പ് ചെയർമാൻ അഹ്മ്മദ് അൽഖത്തീബ് പറഞ്ഞു. രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട രാജ്യത്തെ സംസ്കാരവും പ്രകൃതിയും സൗന്ദര്യവും കണക്കിലെടുത്താണിതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലക്ക് രാജ്യത്തെ ടൂറിസം വികസനത്തിൽ വലിയ പങ്കുണ്ടെന്ന് നിക്ഷേപ അതോറിറ്റി മേധാവി എൻജി. ഇബ്രാഹീം അൽ ഉമർ പറഞ്ഞു. ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് വേണ്ട േപ്രാത്സാഹനങ്ങൾ അതോറിറ്റി നൽകിവരുന്നുണ്ട്. സുസ്ഥിരവും വൈവിധ്യപൂർണവുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ നടപടികളാണ് ഒപ്പുവെച്ച ധാരണപത്രങ്ങളും കരാറുകളെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 272.5 ദശലക്ഷം റിയാൽ വിലമതിക്കുന്ന രണ്ട് നിക്ഷേപ ലൈസൻസുകൾ അതോറിറ്റി കൈമാറി.
ഒന്ന് െഎറിഷ് കമ്പനിയായ കാർട്ടർ ഹോസ്പിറ്റാലിറ്റി കമ്പനിക്കാണ്. രണ്ടാമത്തേത് ബ്രീട്ടിഷ് കമ്പനിയായ ടെട്രാ ബ്ലോണിനാണ്. അതേസമയം, രാജ്യത്ത് നിക്ഷേപം േപ്രാത്സാഹിപ്പിക്കുന്നതിന് വിദേശികളായ നിക്ഷേപകർക്ക് ലൈസൻസ് നൽകുന്നത് കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2019 ആദ്യ കോർട്ടറിൽ 291 ലൈസൻസുകൾ നൽകിയതായാണ് കണക്ക്. മുൻവർഷം ഇതേ കാലയളവിലുള്ളതിനെക്കാൾ 103 കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.