അലക്സ് ഫിലിപ്പ് (പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ), മുഹമ്മദ് സഹീർ അഫ്ദൽ (ഡയറക്ടർ), നരസിംഹ റാവു രാംപള്ളി (ക്ലബ് ഗ്രോത്ത് ഡയറക്ടർ)
ജുബൈൽ: സെൻട്രൽ, ഈസ്റ്റേൺ, നോർത്ത് ഈസ്റ്റേൺ മേഖലയിലെ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്റ്റ് 79ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 139 ക്ലബുകൾ ആണ് ഡിസ്ട്രിക്റ്റ് 79ൽ പ്രവർത്തിക്കുന്നത്. പ്രോഗ്രാം ക്വാളിറ്റി ഡയറക്ടറായി മലയാളിയായ അലക്സ് ഫിലിപ്പും ഉണ്ട്. 2025-26 കാലയളവിലാണ് അദ്ദേഹം ഈ പദവി വഹിക്കുക.
മുഹമ്മദ് അഫ്ദാൽ ഷാഹിർ (ഡിസ്ട്രിക്റ്റ് ഡയറക്ടർ), അലക്സ് ഫിലിപ്പ് (പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ), നരസിംഹ റാവു റാംപല്ലിൽ (ക്ലബ് ഗ്രോത്ത് ഡയറക്ടർ), അലീ ചാബാൻ (അഡ്മിനിസ്ട്രേറ്റീവ് മാനേജർ), ആശിഖ് നസീർ (ഫിനാൻസ് മാനേജർ), രവി രഞ്ജൻ കുമാർ (പബ്ലിക് റിലേഷൻസ് മാനേജർ), ശേഖർ തിവാരി - ഇമീഡിയേറ്റ് പാസ്റ്റ് ഡിസ്ട്രിക്റ്റ് ഡയറക്ടർ, ഹെലീന ബോഡൻ-ബ്ര്യൂവർ - റീജ്യൻ അഡ്വൈസർ (റീജ്യൻ - 11) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഡിവിഷൻ-ഏരിയ ഡയറക്ടർമാർ, ക്ലബ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ക്ലബ് അംഗങ്ങൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന അലക്സ് ഫിലിപ്പ് നേതൃനിരയിലേക്ക് എത്തുന്നതോടെ ടോസ്റ്റ് മാസ്റ്റർ കമ്യൂണിറ്റിയിലേക്ക് കൂടുതൽ മലയാളികൾ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടോസ്റ്റ് മാസ്റ്റർ ക്ലബുകളുടെ നിലവാരം ഉയർത്താനും കൂടുതൽ ആളുകളിലേക്ക് അതിന്റെ സേവനം എത്തിക്കാനും മുൻനിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് അലക്സ് ഫിലിപ്പ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 22 പുതിയ ക്ലബുകളും രൂപവത്ക്കരിക്കപ്പെട്ടു. ‘പ്രസിഡന്റ്സ് ഡിസ്റ്റിങ്ഷ്ഡ് ഡിസ്ട്രിക്റ്റ്’ പുരസ്കാരവും അദ്ദേഹത്തിലൂടെ ഡിസ്ട്രിക്റ്റ് 79 നേടി. സറ്റാക്-2023ന്റെ ചെയർമാനായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ കമ്മിറ്റി മെയ് എട്ടു മുതൽ 10 വരെ ജൂബൈലിൽ സൗദി അറേബ്യൻ ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക സമ്മേളനം ‘സറ്റാക് 2025’ സംഘടിപ്പിച്ചിരുന്നു. അടുത്ത ‘സറ്റാക്’ അൽ ഖോബറിൽ ആണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.