??.??. ??????? ??.?? ??????? ??????????????????? ??????????????

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും സി.എ.എ കേസിൽ കേന്ദ്രസർക്കാർ മറുപടി നൽകിയില്ല - ടി.എൻ. പ്രതാപൻ

റിയാദ്: പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത ഹരജികളിൽ സുപ്രീംകോടതി അനുവദിച്ച നാലാഴ്ചത്തെ സമയം കഴിഞ്ഞിട്ടും കേന്ദ ്രസർക്കാർ മറുപടി നൽകിയിട്ടില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി. ഹരജിക്കാരിലൊരാളെന്ന നിലയിൽ മറുപടി എന്താണെന്ന് അറിയ േണ്ട അവകാശം തനിക്കുണ്ടെന്നും കേസ് മനഃപ്പൂർവം ൈവകിപ്പിക്കാനുള്ള സർക്കാരി​െൻറ ശ്രമമാണിതെന്നും അദ്ദേഹം റിയാദി ൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇനിയും മറുപടി നൽകുന്നില്ലെങ്കിൽ തങ്ങൾ വീണ്ടും കോടതിയെ സമീപിക്കും.അഞ്ചാമത് തെ ആഴ്ചയിൽ കേസ് വീണ്ടും പരിഗണിക്കുമെന്നാണ് ജനുവരി 22ന് ചീഫ് ജസ്റ്റീസ് പറഞ്ഞത്. അഞ്ചാമത്തെ ആഴ്ചയും അവസാനിക്കാൻ പോവുകയാണ്. ഏത് നിമിഷവും അതുണ്ടാവും എന്ന പ്രതീക്ഷയിൽ നിരന്തരം അഭിഭാഷകനായ കപിൽ സിബലിനെ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മറുപടിക്ക് സാവകാശം ചോദിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് യഥാർഥത്തിൽ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എങ്കിലും പരമോന്നത നീതിപീഠത്തിൽ ഇപ്പോഴും പൂർണമായ വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്ന വിധി തന്നെയുണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും മതേതരത്വവും വലിയ ഭീഷണിയാണ് നേരിടുന്നത്. നീതിപീഠത്തിലാണ് അവസാന ആശ്രയം. അതുകൊണ്ടാണല്ലോ നിയമം നിർമിക്കുന്ന തങ്ങളെ പോലുള്ള പാർലമ​െൻറ് അംഗങ്ങൾ പോലും കോടതിയിൽ പോയി വിധി കാത്തിരിക്കുന്നത്. പക്ഷേ പ്രധാനമന്ത്രിയെ പോലും വിചാരണ ചെയ്യാൻ അധികാരമുള്ള സുപ്രീംകോടതി ജഡ്ജി മോദിയെ വാഴ്ത്തിയത് ആശങ്കയുളവാക്കുന്നതാണ്​ -എം.പി പറഞ്ഞു

ഡൽഹിയിൽ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ ശർമക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് മാത്രമല്ല ഒരു എഫ്.െഎ.ആർ ഇടാൻ ഇനിയും നാലാഴ്ചത്തെ സാവകാശം കൊടുക്കുകയാണ് കോടതി പോലും ചെയ്തത്. ഡൽഹി ഹൈകോടതിയുടെ ഇൗ നടപടി തീർത്തും നിരാശപ്പെടുത്തി. ഇന്ത്യൻ തലസ്ഥാനം കത്തിയെരിയുേമ്പാൾ പ്രധാനമന്ത്രി മോദി ലോകത്തെ ഏറ്റവും വലിയ ഫാഷിസ്റ്റായ ട്രംപിനോടൊപ്പം ആഘോഷിക്കുകയും വിരുന്ന് ആസദിക്കുകയും സംഗീതം കേൾക്കുകയുമായിരുന്നു. എത്ര നിർഭാഗ്യകരവും അപമാനകാരവുമായ അവസ്ഥയാണ്. ഡൽഹിയിൽ സുനിശ്ചിത വിജയം സ്വപ്നം കണ്ട ബി.ജെ.പിയെ പരാജയം സമനില തെറ്റിച്ചിരിക്കുന്നു. ആ മോഹഭംഗത്തി​െൻറ പകവീട്ടലാണ് ഡൽഹി കലാപം. ഭരണകൂടം സ്പോൺസർ ചെയ്ത ക്രൂരതയാണത്. ഡൽഹിയിൽ മാത്രമല്ല ത്സാർഖണ്ഡിലും അടിതെറ്റിയ ബി.ജെ.പിയെ ബിഹാറിൽ കാത്തിരിക്കുന്നതും തിരിച്ചടിയായിരിക്കുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

റിയാദിലെ സാരംഗി കലാസാംസ്കാരിക വേദിയുടെ ജി. കാർത്തികേയൻ പുരസ്കാരം ഏറ്റുവാങ്ങാനാണ് അദ്ദേഹം റിയാദിലെത്തിയത്. വാർത്താസമ്മേളനത്തിൽ സലീം കളക്കര, സുരേഷ് ശങ്കർ, സക്കീർ ദാനത്ത്, ഷാജി സോന, ഷംസു കളക്കര എന്നിവർ പെങ്കടുത്തു.

‘രാഹുൽ ഗാന്ധി എവിടെയാണെന്ന് തനിക്കറിയില്ല’

റിയാദ്: രാഹുൽ ഗാന്ധി എവിടെയാണെന്ന് തനിക്കറിയില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് തൃശൂർ ഡി.സി.സി പ്രസിഡൻറ് കൂടിയായ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൃത്യമായിട്ടും അദ്ദേഹം എവിടെയാണുള്ളതെന്ന് അറിയില്ല. അതിനെ സംബന്ധിച്ച് ഒന്നുമറിയില്ല. രാഹുൽ ഗാന്ധി എ.െഎ.സി.സി പ്രസിഡൻറല്ല, നിർവാഹകസമിതി അംഗം പോലുമല്ല. പ്രസിഡൻറ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായി മുന്നോട്ടുപോവുകയാണ്.

ഏറ്റവും ഒടുവിൽ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ദേശീയ പാർട്ടികളിൽ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച് കേന്ദ്ര സർക്കാരിനെതിരെയും കലാപത്തിന് ഉത്തരവാദികളായവർക്കുമെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് കോൺഗ്രസാണ്. സർക്കാരിനും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിക്കും എതിരെ രാഷ്ട്രപതിയെ പോയി കണ്ട് നിവേദനം നൽകിയത് എ.െഎ.സി.സി പ്രസിഡൻറ് നേരിട്ടിറങ്ങിയാണ്. രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും. അദ്ദേഹം എവിടെയാണ് എന്ന് ജനങ്ങൾ ചോദ്യമുയർത്തുന്നതിൽ ഒരു തെറ്റുമില്ല. ജനം ഇഷ്ടപ്പെടുകയും ഒരുപാട് പ്രതീക്ഷിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - TN Pratapan slams Central Government on Delhi riot - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.