ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് ദമ്മാമിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ ആദ്യ ടിക്കറ്റ് മെഴ്സികോർപ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
ദമ്മാം: ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്ന് ഡിസംബർ 26-ന് ദമ്മാം സ്പോർട് സിറ്റിയിൽ ഒരുക്കുന്ന ഒരുമയുടെ ഉത്സവമായ ‘ഹാർമോണിയസ് കേരള’യുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ദമ്മാം ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഴ്സികോർപ് രക്ഷാധികാരി അബ്ദുറഹ്മാൻ മാഹീൻ, ജി.സി.സി പ്രസിഡൻറ് ഷിബു മുരളി, വൈസ് പ്രസിഡൻറ് അബ്രഹാം ജോൺ, ജോയിൻറ് സെക്രട്ടറി അൻസാർ നസീർ, എക്സിക്യൂട്ടിവ് മെമ്പർമാരായ കെ.കെ. ഷബീർ, വിഷ്ണു മോഹൻ എന്നിവർ ചേർന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
ഗൾഫ് മാധ്യമം ഡയറക്ടർ സലീം അമ്പലൻ, റസിഡൻറ് മാനേജർ സലീം മാഹി, തനിമ ദമ്മാം പ്രസിഡൻറ് അൻവർ ഷാഫി, ഗൾഫ് മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, കൺവീനർ എ.കെ. അസീസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഗായകൻ എം.ജി. ശ്രീകുമാർ, നടി പാർവതി തിരുവോത്ത്, യുവനടൻ അർജുൻ അശോകൻ, ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സഖറിയ, ഗോകുൽ ഗോപകുമാർ, ഡാൻസർ റംസാൻ മുഹമ്മദ്, സിദ്ദീഖ് റോഷൻ എന്നിവരാണ് ഹാർമോണിയസ് കേരളയിൽ പങ്കെടുക്കുന്നത്. മിഥുൻ രമേശാണ് അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.