റിയാദിൽ തൃശൂർ ജില്ല സൗഹൃദവേദി അംഗത്വ കാമ്പയിന്
തുടക്കമായപ്പോൾ
റിയാദ്: തൃശൂർ ജില്ല സൗഹൃദവേദി അംഗത്വ കാമ്പയിൻ സൗഹൃദവേദി സൗദി പ്രസിഡന്റ് കൃഷ്ണകുമാർ, ബഷീർ ചെറുവത്താനിക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ധനഞ്ജയകുമാർ ആശംസകൾ നേർന്നു. ഷെറിൻ മുരളി സ്വാഗതവും ട്രഷറർ ഷാഹിദ് അറക്കൽ നന്ദിയും പറഞ്ഞു. സൂരജ്, ശരത് ജോഷി, സുരേഷ് തിരുവില്വാമല എന്നിവർ നേതൃത്വം നൽകി.
അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി റിയാദ് കേന്ദ്രീകരിച്ചു കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന തൃശൂർ ജില്ലക്കാരുടെ സംഘടനയായ സൗഹൃദവേദി 2026ലേക്കുള്ള അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമു ള്ള നടപടികൾക്കാണ് തുടക്കമായത്. സൗഹൃദവേദിയുടെ അൽഖർജ്, ദമ്മാം, ജുബൈൽ, ജിദ്ദ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും ആഗസ്ത് 15 മുതൽ ഡിസംബർ 15 വരെ അംഗത്വം പുതുക്കുന്നതിന് സൗകര്യമുണ്ട്. അംഗങ്ങൾക്കായി നിരവധി ആനുകൂല്യങ്ങൾ സമയബന്ധിതമായി നടത്തിക്കൊണ്ടുപോകുന്ന സൗഹൃദവേദിയുടെ പ്രവർത്തനം സൗദിയുടെ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സംഘടനയിൽ അംഗമാകുന്നതിനായി സൗദിയിലുള്ള തൃശൂർ ജില്ലക്കാർ സൗഹൃദവേദി ഭാരവാഹികളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.