മൻസൂർ അലിക്ക് കേളി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൻസൂർ അലിക്ക് കേളി ബത്ഹ, ശുമൈസി ഏരിയാകമ്മിറ്റികളുടെയും മർഖബ് രക്ഷാധികാരി സമിതിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം പെരിന്തൽമണ്ണ പൂന്താനം സ്വദേശിയായ മൻസൂർ അലി 28 വർഷമായി അൽരാജ്ഹി ഗ്രൂപ്പിന് കീഴിലുള്ള ഫുർസാൻ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ ആക്ടിങ് പ്രസിഡൻറ് ഹുസൈൻ അധ്യക്ഷത വഹിച്ചു. അജിത് ഖാൻ ആമുഖ പ്രസംഗം നടത്തി. സലീം മടവൂർ സ്വാഗതവും മൻസൂർ അലി നന്ദിയും പറഞ്ഞു.
കേളി ഭാരവാഹികളായ കെ.പി.എം. സാദിഖ്, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ഗഫൂർ ആനമങ്ങാട്, ഷാജി റസാഖ്, മധു ബാലുശ്ശേരി, രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, രജീഷ് പിണറായി, അനിൽ അറക്കൽ, മോഹൻദാസ്, സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, ഷഫീഖ് അങ്ങാടിപ്പുറം, മുജീബ് റഹ്മാൻ, ശ്രീനാഥ്, പ്രമോദ്, അനീഷ് ജേക്കബ്, ഷൈൻദേവ്, മോഹൻകുമാർ, ജ്യോതിഷ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ ബത്ഹ, ശുമൈസി ഏരിയാകമ്മിറ്റികളുടെയും മർഖബ് രക്ഷാധികാരി സമിതിയുടെയും ഉപഹാരങ്ങൾ കമ്മിറ്റി അംഗങ്ങൾ ചേർന്ന് മൻസൂർ അലിക്ക് കൈമാറി. മർഖബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറക്കൽ മൻസൂർ അലിക്ക് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.