‘സെവൻ തബൂക്ക്’ വിനോദകേന്ദ്രം പ്രവർത്തനം ആരംഭിച്ചപ്പോൾ
തബൂക്ക്: ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സൗദി എൻറർടെയിൻമെൻറ് വെഞ്ച്വേഴ്സിെൻറ (സെവൻ) പുതിയ വിനോദ കേന്ദ്രമായ ‘സെവൻ തബൂക്ക്’ ഉദ്ഘാടനം ചെയ്തു.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, രാജ്യത്തെ വിവിധ വിഭാഗത്തിലുള്ള ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള വിനോദ അനുഭവങ്ങൾ നൽകാനും ജീവിതനിലവാരം ഉയർത്താനും പ്രാദേശിക വികസനത്തെ പിന്തുണയ്ക്കാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ പുതിയ ചുവടുവെപ്പിലൂടെ വ്യക്തമാകുന്നത്.
സൗദിയിലെ എല്ലാ പ്രദേശങ്ങളിലും വിനോദ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ‘സെവൻ അബഹ’യ്ക്ക് ശേഷം കമ്പനി തുറക്കുന്ന രണ്ടാമത്തെ സംരംഭമാണ് ‘സെവൻ തബൂക്ക്.’ വിനോദ സംവിധാനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുക, അവയെ ദൈനംദിന ജീവിതത്തിെൻറ ഭാഗമാക്കുക, എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരിടത്ത് സാമൂഹിക അനുഭവങ്ങളും കുടുംബ പ്രവർത്തനങ്ങളും ഒരുക്കുക എന്നിവയാണ് ഈ ഇൻഡോർ കേന്ദ്രം ലക്ഷ്യമിടുന്നത്.
നഗരത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ സജ്ജമാക്കിയ സമ്പൂർണ ഇൻഡോർ വിനോദ കേന്ദ്രമാണ്.
ദൂരയാത്രകൾ ചെയ്യാതെ തന്നെ വൈവിധ്യമാർന്ന അനുഭവങ്ങൾ ആസ്വദിക്കാൻ ഇത് താമസക്കാർക്കും സന്ദർശകർക്കും അവസരമൊരുക്കുന്നു.
കുടുംബങ്ങൾ, യുവാക്കൾ തുടങ്ങിയവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സംവേദനാത്മക വിനോദ മേഖലകൾ, റെസ്റ്റോറൻറുകൾ, മറ്റ് സന്ദർശക സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാരാന്ത്യങ്ങളിൽ ഉച്ചകഴിഞ്ഞ് നാല് മുതൽ പുലർച്ചെ ഒന്ന് വരെയും, ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് നാല് മുതൽ അർധരാത്രി 12 വരെയുമാണ് കേന്ദ്രത്തിെൻറ പ്രവർത്തന സമയം.
കൂടാതെ, ഇവിടെയുള്ള ‘സിൻ സിനിമ’ ദിവസവും ഉച്ചകഴിഞ്ഞ് നാല് മുതൽ പുലർച്ചെ 3.30 വരെ സന്ദർശകരെ സ്വീകരിക്കും. എളുപ്പത്തിൽ എത്തിച്ചേരാനാകുന്നതും സന്ദർശകരുമായി മാനസികമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ വിനോദ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിലാണ് ‘സെവൻ’ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി ബോർഡ് ചെയർമാൻ അബ്ദുല്ല ബിൻ നാസർ അൽദാവൂദ് പറഞ്ഞു.
‘സെവൻ തബൂക്കി’െൻറ ഉദ്ഘാടനം കമ്പനിയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും, സന്ദർശകർക്ക് അവരുടെ ദിനചര്യയുടെ ഭാഗമായി വീണ്ടും എത്തിച്ചേരാൻ കഴിയുന്ന മികച്ച അനുഭവങ്ങളാണ് ഇത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.