ജി​ദ്ദ​യി​ൽ എം​പ​വ​റി​ങ് വു​മ​ൺ​സ് അ​ല​യ​ൻ​സ്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ന​ട​ന്ന കു​ട്ടി​ക​ളു​ടെ റാ​ലി 

‘എ​വ’ വി​പു​ല​മാ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: എം​പ​വ​റി​ങ് വു​മ​ൺ​സ് അ​ല​യ​ൻ​സി​െൻറ (എ​വ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഹ​രാ​സാ​ത്തി​ലെ അ​ൽ റീ​ഫ് ഇ​സ്തി​രാ​ഹ​യി​ൽ​ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​െൻറ ച​രി​ത്ര​വും ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​വും സ്വാ​ത​ന്ത്ര്യ​ത്തി​െൻറ മൂ​ല്യ​ങ്ങ​ളും അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് സു​നി​ൽ സ​യ്ദ് സം​സാ​രി​ച്ചു. ഇ​ൽ​ഫാ അ​മീ​ന സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ റാ​ലി​യും വി​വി​ധ വി​നോ​ദ, കാ​യി​ക മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. ഗാ​ന​സ​ന്ധ്യ​യ്ക്ക് ജ​മാ​ൽ പാ​ഷ നേ​തൃ​ത്വം ന​ൽ​കി. മാ​സി​ൻ ജ​മാ​ൽ പാ​ഷ, സോ​ഫി​യ സു​നി​ൽ, സ​ഹീ​ർ മാ​ഞ്ഞാ​ലി, റാ​ഫി ആ​ലു​വ, നാ​സ​ർ മോ​ങ്ങം, സി​മി അ​ബ്​​ദു​ൽ ഖാ​ദ​ർ, ഹ​സീ​ന അ​ഷ്‌​റ​ഫ്, അ​ഫ്ര സ​ബീ​ൻ റാ​ഫി, ആ​യി​ഷ നാ​സ​ർ, ശ​ബാ​ന ക​ന്യാ​കു​മാ​രി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ജി​ന്നി ജോ​ർ​ജ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ജ്യോ​തി ബാ​ബു​കു​മാ​ർ, ഷൈ​മ, സോ​ഫി​യ സു​നി​ൽ, സ​ബീ​ന റാ​ഫി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ന​വാ​സ് ബീ​മാ​പ്പ​ള്ളി, നി​സാ​ർ മ​ട​വൂ​ർ എ​ന്നി​വ​ർ സ​ദ​സ്സി​നെ നി​യ​ന്ത്രി​ച്ചു. ജ​യ​ൻ ക​ണ്ണൂ​ർ ശ​ബ്​​ദ, വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബി​നി​ക​ൾ വീ​ടു​ക​ളി​ൽ ത​യ്യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന വി​വി​ധ​ത​രം വി​ഭ​വ​ങ്ങ​ൾ വി​ളം​ബി. ഗാ​യി​ക​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യു​മാ​യ സോ​ഫി​യ സു​നി​ലാ​ണ്​ കൂ​ട്ടാ​യ്​​മ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 

Tags:    
News Summary - ‘EVA’ Organises Grand Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.