കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ശു​മൈ​സി ഏ​രി​യ​ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം സെ​ബി​ൻ ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേ​ളി​ക്ക് പു​തി​യ ഏ​രി​യാ​ക​മ്മി​റ്റി ശു​മൈ​സി നി​ല​വി​ൽ വ​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 16-ാമ​ത് ഏ​രി​യാ​ക​മ്മി​റ്റി​യാ​യി ശു​മൈ​സി ഏ​രി​യ നി​ല​വി​ൽ വ​ന്നു. ബ​ത്ഹ ലൂ​ഹാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഏ​രി​യാ ക​ൺ​വെ​ൻ​ഷ​നി​ലാ​ണ് പു​തി​യ ഏ​രി​യാ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്.​ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സെ​ബി​ൻ ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​ൺ കു​മാ​ർ ആ​മു​ഖ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. മ​ൻ​സൂ​ർ അ​ലി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും മ​ധു ബാ​ലു​ശ്ശേ​രി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും സ​ലീം മ​ട​വൂ​ർ വ​ര​വു​ചെ​ല​വ് ക​ണ​ക്കും സ​മ​ർ​പ്പി​ച്ചു. പു​തി​യ ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം അ​വ​ത​രി​പ്പി​ച്ചു. മോ​ഹ​ൻ​ദാ​സ് ബ​ത്ഹ ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളെ​യും, അ​നി​ൽ അ​റ​ക്ക​ൽ ശു​മൈ​സി ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു. കെ.​പി.​എം. സാ​ദി​ഖ്, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​രം, റ​ഫീ​ഖ് ചാ​ലി​യം, ര​ജീ​ഷ് പി​ണ​റാ​യി, ബി​ജു താ​യ​മ്പ​ത്ത്, സി​ജി​ൻ കൂ​വ​ള്ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​ത്ത ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​യി ഫ​ക്രു​ദീ​ൻ (പ്ര​സി.), ഹു​സൈ​ൻ, മു​ജീ​ബ് (വൈ. ​പ്ര​സി.), ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം (സെ​ക്ര.), സൗ​ബി​ഷ്, ധ​നേ​ഷ് (ജോ. ​സെ​ക്ര.), സു​ധീ​ഷ് ത​റോ​ൾ (ട്ര​ഷ.), ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ (ജോ. ​ട്ര​ഷ.), അ​രു​ൺ, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ജി​ത് ഖാ​ൻ, റിം​ഷാ​ദ്, പ്ര​വീ​ൺ കു​മാ​ർ, അ​നി​ൽ ചി​റ​ക്ക​ൽ, ഷ​ഫീ​ഖ് മ​ഞ്ചേ​രി, നൗ​ഫ​ൽ, സ​ജി മ​ത്താ​യി, ഷാ​ഫി (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ശു​മൈ​സി ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​യി വി​നോ​ദ് കു​മാ​ർ (പ്ര​സി.), ബി​ജു ഉ​ള്ളാ​ട്ടി​ൽ, സ​ലീം അം​ലാ​ദ് (വൈ. ​പ്ര​സി.), സ​ലീം മ​ട​വൂ​ർ (സെ​ക്ര.), അ​ന​സ്, മേ​ൽ​ബി​ൻ (ജോ. ​സെ​ക്ര.), സി​ജി​ൻ കൂ​വ​ള്ളൂ​ർ (ട്ര​ഷ.), ജ്യോ​തി​ഷ് (ജോ. ​ട്ര​ഷ.), രാ​ജേ​ഷ് ചാ​ലി​യാ​ർ, മു​ജീ​ബ്, മോ​ഹ​ൻ കു​മാ​ർ, ശ്രീ​നാ​ഥ്, ഷൈ​ൻ ദേ​വ്, പ്ര​മോ​ദ്, സ​ഫ​റു​ള്ള (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ജി​ത് ഖാ​ൻ സ്വാ​ഗ​ത​വും സ​ലീം മ​ട​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli’s New Area Committee in Shumaisi Comes into Effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.