സ്വ​ദേ​ശി തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ത​ബൂ​ക്കി​ൽ ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്‌​മെൻറ്​ ഫ​ണ്ട് സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ

പ​രി​പാ​ടി

ദേ​ശീ​യ ദൗ​ത്യ​ത്തി​ന് ക​രു​ത്താ​യി സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം; ക​ഴി​ഞ്ഞ ആ​റ്​ മാ​സ​ത്തി​നി​ടെ 3.29 ല​ക്ഷം സ്വ​ദേ​ശി​ക​ൾ​ക്ക് ജോ​ലി ല​ഭി​ച്ചു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ദേ​ശീ​യ ദൗ​ത്യ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്‌​മെൻറ്​ ഫ​ണ്ട് (എ​ച്ച്.​ആ​ർ.​ഡി.​എ​ഫ്). 2026-​െൻ​റ ആ​ദ്യ പ​കു​തി​യി​ൽ മാ​ത്രം 3.29 ല​ക്ഷം സൗ​ദി പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഫ​ണ്ടി​ന് സാ​ധി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 23 ശ​ത​മാ​ന​ത്തി​െൻറ വ​ൻ വ​ള​ർ​ച്ച​യാ​ണ് ഈ ​രം​ഗ​ത്തു​ണ്ടാ​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​ഷ​ൻ 2030, ഹ്യൂ​മ​ൻ ക​പ്പാ​ബി​ലി​റ്റി ഡെ​വ​ല​പ്‌​മെൻറ്​ പ്രോ​ഗ്രാം എ​ന്നി​വ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ.

പ​രി​ശീ​ല​നം, തൊ​ഴി​ൽ ശാ​ക്തീ​ക​ര​ണം, മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം എ​ന്നി​വ​യി​ലൂ​ടെ 490 കോ​ടി റി​യാ​ലാ​ണ് വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി ഈ ​കാ​ല​യ​ള​വി​ൽ വി​ത​ര​ണം ചെ​യ്ത​ത്. 16.9 ല​ക്ഷ​ത്തി​ല​ധി​കം പൗ​ര​ന്മാ​രാ​ണ് ഇ​തി​െൻറ പ്ര​യോ​ജ​നം അ​നു​ഭ​വി​ച്ച​ത്.

കൂ​ടാ​തെ വി​വി​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ 1.71 ല​ക്ഷ​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ടി​െൻറ സേ​വ​നം ല​ഭി​ച്ചു.

ഇ​തി​ൽ 95 ശ​ത​മാ​ന​വും ചെ​റു​കി​ട, ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളാ​ണ് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ്യ​ത്തി​െൻറ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​നും സ്വ​ദേ​ശി പ്ര​തി​ഭ​ക​ളെ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും എ​ച്ച്.​ആ​ർ.​ഡി.​എ​ഫ് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

ഭ​ര​ണ നേ​തൃ​ത്വ​ത്തി​െൻറ പി​ന്തു​ണ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് എ​ച്ച്.​ആ​ർ.​ഡി.​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ ജ​വാ​യ്നി വ്യ​ക്ത​മാ​ക്കി.

പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും വ​ഴ​ക്ക​മു​ള്ള​തു​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ഫ​ണ്ട് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ദേ​ശീ​യ പ്ര​തി​ഭ​ക​ളു​ടെ ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ ഗു​ണ​മേ​ന്മ​യു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Saudization Boosts National Mission; 329,000 Saudis Gain Jobs in Six Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.