ഷിഫ മെഡിക്കൽ സെൻററും സൗദി സെന്താമിൽ സംഘവും നജ്റാനിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ്
നജ്റാൻ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി ഷിഫ മെഡിക്കൽ സെൻററും സൗദി സെന്താമിൽ സംഘവും സംയുക്തമായി നജ്റാനിൽ മെഡിക്കൽ, ഫിസിയോതെറാപ്പി, ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫ മെഡിക്കൽ സെൻറർ ചെയർമാൻ ഡോ. അലി, ഗ്രൂപ്പ് മാനേജർ ഡോ. അബ്ദുല്ല, സനാബൽ സ്കൂൾ കറസ്പോണ്ടൻറ് സെൽവരാജ് എന്നിവർ നേതൃത്വം നൽകി. അഞ്ച് ഡോക്ടർമാരും 25 നഴ്സുമാരും അടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നൽകി. പൊതുവായ ആരോഗ്യ പരിശോധനകൾ, മെഡിക്കൽ കൺസൾട്ടേഷനുകൾ, ആരോഗ്യ അവബോധ മാർഗനിർദേശം, ഫിസിയോതെറാപ്പി, ദന്ത പരിശോധന എന്നിവയിലൂടെ 250 അംഗങ്ങൾക്ക് ക്യാമ്പിൽ പരിചരണം നൽകി.
സൗദി സെന്താമിൽ സംഘം പ്രസിഡൻറ് രാജ് മുഹമ്മദ്, സെക്രട്ടറി വെങ്കട്ട്, ട്രഷറർ റിഫയ്ദീൻ, ജോയിൻറ് സെക്രട്ടറി കാനി, മറ്റ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യവും സജീവ പിന്തുണയും ക്യാമ്പിന് കരുത്തേകി. കെ.എം.സി.സി പ്രസിഡൻറ് സലീം, നജ്റാൻ മലയാളം അസോസിയേഷൻ പ്രസിഡൻറ് വിനു, സാറ്റ നജ്റാൻ പ്രസിഡൻറ് ഡോ. ഭാസ്കർ റെഡ്ഡി, നജ്റാൻ തമിഴ് അസോസിയേഷൻ പ്രസിഡൻറ് അരുൾ ആകാശ്, നിക്ക പ്രസിഡൻറ് അലി, പ്രതിഭ നജ്റാൻ പ്രസിഡൻറ് ഷാനവാസ്, ഒ.ഐ.സി.സി അസോസിയേഷൻ പ്രസിഡൻറ് സാഹിർ നജ്റാൻ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഡോക്ടർമാരെയും 25 നഴ്സുമാരെയും സൗദി സെന്താമിൽ സംഘം ഉപഹാരങ്ങൾ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.