കാലാവധി തീർന്ന വിസിറ്റ്​ വിസക്കാർക്ക്​ രാജ്യം വിടാൻ അവസരം; 30 ദിവസത്തെ സാവകാശം

റിയാദ്​: സന്ദർശന വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ്​ സൗദിയിൽ കഴിയുന്നവർക്ക് ആ​ശ്വാസം. രാജ്യം വിടാൻ വിസയുടെ കാലാവധി ഒരു മാസം നീട്ടിക്കൊണ്ട്​ സൗദി പാസ്​പോർട്ട് ഡയറക്​ടറ്റേ്​ നടപടി ആരംഭിച്ചു. എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. വെള്ളിയാഴ്​ച (ജൂൺ 27) മുതൽ ഒരു മാസത്തേക്കാണ്​ ആനുകൂല്യം. ഒരു മാസത്തേക്ക്​ വിസ നീട്ടാനുള്ള ഫീസും കാലാവധി കഴിഞ്ഞതിനുള്ള പിഴയും നൽകണം.

ആഭ്യന്തര മന്ത്രാലയത്തി​െൻറ അബ്ഷിർ ഇ-സർവിസസ് പ്ലാറ്റ്‌ഫോമിലെ ‘തവാസുൽ’ സർവിസിലാണ്​ വിസ നീട്ടുന്നതിനുള്ള അപേക്ഷ നൽകേണ്ടത്​. 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തീകരിച്ച്​ രാജ്യം വിടണം. ഇത്​ നിലവിൽ സൗദിയിൽ നിശ്ചിത സമയത്തിനകം തിരിച്ച​ുപോകാനാവാതെ കുടുങ്ങിയ മുഴുവൻ വിസിറ്റ്​ വിസക്കാർക്ക്​ ആശ്വാസം നൽകുന്നതാണ്​.

കാലാവധി കഴിഞ്ഞ ഏത് വിസിറ്റ് വിസകളും തവാസുൽ സേവനം വഴി പുതുക്കാം. സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം ഇത്തരത്തിൽ പുതുക്കാനാകും. ഇതിന്​ അപേക്ഷ നല്‍കേണ്ടത് വിസയുടെ സ്‌പോണ്‍സര്‍മാരാണ്​. അതായത്​ സൗദിയിൽ റസിഡൻസ്​ സ്​റ്റാറ്റസിലുള്ള ആരാണോ വിസ എടുത്തത്​ അയളാണ്​ സ്​പോൺസർ. ബിസിനസ്, വർക്ക്​, ഫാമിലി വിസിറ്റ്, സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ തുടങ്ങി കാലാവധി തീര്‍ന്ന എല്ലായിനം വിസകളിലും സൗദിയിൽ കഴിയുന്നവര്‍ക്ക് പുതിയ നിയമത്തി​െൻറ ആനുകൂല്യത്തിൽ നിയമാനുസൃതം രാജ്യം വിടാന്‍ സാധിക്കും. ഫീസും പിഴയും അടയ്​ക്കലും പുതുക്കലും എല്ലാം ഓണ്‍ലൈനായി തന്നെ ചെയ്യാം. ഇതിനായി ഒരു വകുപ്പിനെയും നേരിട്ട് സമീപിക്കേണ്ടതില്ല.

Tags:    
News Summary - Those with expired visit visas have a chance to leave the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.