ജിദ്ദ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല അംഗത്വവിതരണ ചടങ്ങ്
ജിദ്ദ: തിരുവനന്തപുരം ജില്ല നിവാസികളായ ജിദ്ദയിലെ ഒ.ഐ.സി.സി അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകളുടെ ഒന്നാംഘട്ട വിതരണ ചടങ്ങ് സംഘടിപ്പിച്ചു. ഒ.ഐ.സി.സി ജില്ല നിർവാഹക സമിതി അംഗം മനു തിരുവനന്തപുരം, വനിതാവേദി പ്രസിഡൻറ് മൗഷ്മി ഷെരീഫിന് അംഗത്വ കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ജില്ല കമ്മിറ്റി പ്രസിഡന്റ് അസ്ഹബ് വർക്കല അധ്യക്ഷത വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും നടന്നു. സാധാരണക്കാരായ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിച്ച അദ്ദേഹം ജനങ്ങൾക്ക് പ്രാപ്യമായ നേതാവും വരുംതലമുറക്കുള്ള മാർഗദർശകനുമായിരുന്നുവെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അദ്ദേഹത്തെ സ്മരിച്ചു.
ജില്ല കമ്മിറ്റി പ്രസിഡൻറ് അസ്ഹബ് വർക്കല അധ്യക്ഷത വഹിച്ചു. മണികണ്ഠൻ നാവായിക്കുളം ആമുഖ പ്രഭാഷണം നിർവഹിച്ചു. ഷെരീഫ് പള്ളിപ്പുറം, സഫീർ മടവൂർ, സജീർ അണ്ടൂർക്കോണം, നവാസ് ബീമാപ്പള്ളി, ഷാനു കരമന, വിവേക് വലിയവിള, സാബിർ ആറ്റിങ്ങൽ, മുഹ്സിൻ പെരുംകുളം, നിഷാദ് ആലംകോട്, റാഷിദ് വർക്കല, സഹദ് കരമന, ഹംസ ബീമാപ്പള്ളി, അൻസർ നെടുമങ്ങാട്, മാഹീൻ തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീർ നദ്വി സ്വാഗതവും ട്രഷറർ അബൂബക്കർ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.