ഹജ്ജ് കർമങ്ങൾക്കിടെ സുഖമില്ലാതായി, ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശിനി മരിച്ചു

മക്ക: ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസൻറ്​മുക്ക് സ്വദേശിനി ഫർസാന (35) ആണ് മരിച്ചത്.

ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനിടയിൽ മക്കയിൽവെച്ച് ശാരീരികമായി അവശതയിലാവുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവ് സഫീറിനോപ്പമാണ് ഹജ്ജിന് എത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.

Tags:    
News Summary - Thiruvananthapuram native who fell ill during Hajj died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.