Posted On
date_range Updated On
date_range തിരൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. തലക്കടുത്തൂർ സ്വദേശി അബ്ദുൽ ഖാദർ ചുള്ളിയിൽ (61) ആണ് മരിച്ചത്. 30 വർഷത്തോളമായി ജിദ്ദയിലെ അൽ ബഷാവരി ഒപ്റ്റിക്കൽ എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഇർഫാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്. റംലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.