ലുലുവിൽ തിന മേളക്ക്​ തുടക്കം

റിയാദ്​: സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തിന വിഭവങ്ങളുടെ മേളക്ക്​ തുടക്കം. മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (കോൺസുലർ, പാസ്​പോർട്ട്​, ​വിസ ഡിവിഷൻ-ഓവർസീസ്​ ഇന്ത്യൻ അഫയേഴ്​സ്​) ഡോ. ഔസാഫ്​ സഈദ്​, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒരുക്കിയ ചടങ്ങിലാണ്​ മേളക്ക് സമാരംഭം കുറിച്ചത്​. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്​ഘാടനം ചെയ്​ത ആഗോള തിന ഉച്ചകോടിയുടെ ഭാഗമായി ഭക്ഷ്യരംഗത്തെ പുതിയ തരംഗമായ ഈ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലുലുവിന്റെ സർഗാത്മക പരിപാടിയായാണ്​ മേള സംഘടിപ്പിക്കുന്നത്​.

ഇന്ത്യയുടെ നിർദേശപ്രകാരം ഐക്യരാഷ്​ട്ര സഭ 2023 ‘തിന’യുടെ വർഷമായി ആചരിക്കുകയാണ്​. ഇതി​ന്റെ ചുവട്​ പിടിച്ച്​ ഹൈദരാബാദിലെ ഇന്ത്യൻ ചോള ഗവേഷണ സ്ഥാപനത്തിൽ സർക്കാർ ആഗോള മികവിനുള്ള ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്​.

തിന മേള ഒരുക്കിയത്​ ശ്ലാഘനീയമാണെന്നും പുതിയ ഭക്ഷണരീതികൾ കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു കവാടമാണ്​ ലുലുവെന്നും ഡോ. ഔസാഫ്​ സഈദ്​ പറഞ്ഞു. ഭക്ഷ്യ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള ആഗോള അഭിപ്രായം രൂപപ്പെടുത്തുന്നതിൽ തിനക്ക്​ വലിയ പങ്കുവഹിക്കാനുണ്ട്​. അതുകൊണ്ടാണ്​ 2023 തിന വർഷമായി ആചരിക്കാൻ ഐക്യരാഷ്​ട്ര സഭ തീരുമാനിച്ചതെന്നും ഡോ. ഔസാഫ്​ കൂട്ടിച്ചേർത്തു.


സൗദിയിലെ ലുലു ശാഖകളിൽ പുതിയ തിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്​. ഉദ്​ഘാടന​ ചടങ്ങിൽ തിന ഉൽപങ്ങൾ നിറഞ്ഞ ഒരു ചുവർ ഒരുക്കുകയും ചെയ്​തിരുന്നു. ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന്​ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു. മികച്ച നിലവാരമുള്ള ഒന്നായാണ്​ തിന മേള ഒരുക്കിയിരിക്കുന്നത്​. മാത്രമല്ല, പാചകത്തി​ന്റെ പുതിയൊരു അധ്യായം പകർന്നു നൽകുന്നതുമാണ്​. ഈ വർഷം മുന്നോട്ട്​ പോകുമ്പോൾ തിനയുമായി ബന്ധപ്പെട്ടുള്ള പുതിയ ഭക്ഷ്യ സന്ദേശത്തിന്​ പ്രചാരം നൽകാൻ​ കൂടുതൽ ആഘോഷ പരിപാടികൾക്ക് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Thina Mela has started in Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.