തെക്കേപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പിന് ദമ്മാമിൽ തുടക്കം കുറിച്ചപ്പോൾ

തെക്കേപ്പുറം ദമ്മാം വോളിബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

ദമ്മാം: കോഴിക്കോട്ടെ തെക്കേപ്പുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിക്കുന്ന എട്ടാമത്​ സ്കൈവർത്ത് തെക്കേപ്പുറം ദമ്മാം ‘വോളിബാൾ ചാമ്പ്യൻഷിപ്പ് പവേർഡ് ബൈ നാഷനൽ ഓയിൽ സൊല്യൂഷൻസ്’ ആരംഭിച്ചു. അഞ്ച് ആഴ്ച നീണ്ടുനിൽക്കുന്ന വോളിബാൾ മേളയിൽ 10 ടീമുകൾ പങ്കെടുക്കുന്നു. റാക്ക വോളിബാൾ ഇൻഡോർ കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൈവർത്ത് സെയിൽസ് ഓഫീസർ സി.കെ.വി. അഷ്റഫ് ഉദ്ഘാടനം ചെയ്​തു. ആകിഫ് ഖിറാഅത്തും നിർവഹിച്ചു.

ആദ്യ മത്സരത്തിൽ പെൻറ്​ ഹൗസ് ഓയിൽകം നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് എഫ്.സി.സി അംസ്​ ടി.സി വണ്ണിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ഡ്രീംസ് സമാ ടെക്നോളജി നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഓയിൽ ഫീൽഡിനെ പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തിൽ വെൽക്കം സ്​റ്റാർസ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഐ.ടി.സി ജുബൈൽ യുനൈറ്റഡിനെ പരാജയപ്പെടുത്തി. വാശിയേറിയ നാലാമത്തെ മത്സരത്തിൽ തോപ്പിൽ സൂപ്പർ കിങ്​സ്​, പാരമൗണ്ടിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി.

അവസാന അഞ്ചാം മത്സരത്തിൽ തോപ്പിൽ സൂപ്പർ സ്​റ്റാർസ് നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ഫ്രീഡം മൂൺ സ്​റ്റാറിനെ പരാജയപ്പെടുത്തി. കാസ്​ക്​ പ്രദീപ്കുമാർ മത്സരം നിയന്ത്രിച്ചു. ഡാനിഷ്, സാബിത്ത്, തിയാബ്, താഹിർ, റൗഫ്, അലി, ബാസിത് സെല്ലു, സിദ്ദീഖ്, നാച്ചു, ഫർഹാൻ, റാഷിദ്, ഫർസീൻ, സാലിക്ക്, കാദർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.