കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ കൊ​ല്ലം സ്വ​ദേ​ശി​യെ കേ​ളി നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ മ​ല​യാ​ളി​യെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി രാ​ജു ശി​വ​ദാ​സ​നാ​ണ് മു​സ​ഹ്​​മി​യ​യി​ൽ ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ഴ്ച​യി​ൽ ന​ട്ടെ​ല്ലി​നും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ഒ​രാ​ഴ്ച​യി​ല​ധി​കം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്കു പോ​കാ​ൻ സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് രാ​ജു​വി​‍െൻറ സു​ഹൃ​ത്തു​ക്ക​ൾ കേ​ളി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കേ​ളി മു​സ​ഹ്​​മി​യ ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ളും യാ​ത്ര​ചെ​യ്യാ​നു​ള്ള വീ​ൽ​ചെ​യ​റും ഒ​രു​ക്കി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.