‘പൾസ് ആൻഡ് പോൾ’ ടേബിൾ ടോക്ക് പരിപാടിയിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സംസാരിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ്: ‘പൾസ് ആൻഡ് പോളു’മായി മലപ്പുറം മണ്ഡലം കെ.എം.സി.സി

റിയാദ്: കേരളം നിയമസഭാ തെരഞ്ഞെടുപ്പി​െൻറ ചൂടിലേക്ക് നീങ്ങവെ, രാഷ്​ട്രീയ നിലപാടുകൾ ചർച്ച ചെയ്യാൻ റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ‘പൾസ് ആൻഡ് പോൾ’ ടേബിൾ ടോക്ക് പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായി. മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളെ ഏകോപിപ്പിച്ചു നടത്തിയ പരിപാടിയിൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളും വരാനിരിക്കുന്ന രാഷ്​ട്രീയ മാറ്റങ്ങളും സജീവ ചർച്ചാവിഷയമായി.

മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് രാഷ്​ട്രീയ ബോധവൽക്കരണം ശക്തമാക്കേണ്ടതി​െൻറ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മണ്ഡലം ചെയർമാൻ ഷുക്കൂർ വടക്കേമണ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മണ്ഡലം പ്രസിഡൻറ്​ ബഷീർ ഇരുമ്പുഴി മോഡറേറ്ററായി ചർച്ചകൾ നിയന്ത്രിച്ചു.

സൗദി നാഷനൽ സുരക്ഷാ സമിതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഷാഫി തുവ്വൂർ, റഫീഖ് മഞ്ചേരി, അസീസ് വെങ്കിട്ട, ഷക്കീൽ, റിയാസ് തിരൂർക്കാട്, ഖമറു പെരിന്തൽമണ്ണ, നൗഫൽ താനൂർ, ഷബീറലി ജാസ്, സലീം തിരൂർ, റസാഖ്‌ കൊണ്ടോട്ടി, ഷറഫു പുളിക്കൽ, അമീർ അലി പൂക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

സന്ദർശനാർത്ഥം റിയാദിലെത്തിയ മുൻ ഭാരവാഹി റസാഖ് പന്തല്ലൂരിന് ചടങ്ങിൽ സ്വീകരണം നൽകി. യൂനുസ് കൈതക്കോടൻ, മുജീബ് പൂക്കോട്ടൂർ, മുസമ്മിൽ കാളമ്പാടി, ഷറഫു പൂക്കോട്ടൂർ, യൂനുസ് തോട്ടത്തിൽ, ത്വാഹാ കോഡൂർ, ഷൗക്കത്ത് പുൽപ്പറ്റ എന്നിവർ പരിപാടിക്ക്​ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. അബ്​ദുറഹ്​മാൻ സ്വാഗതവും നാസർ ഉമ്മാട്ട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Assembly elections: Malappuram constituency KMCC with 'Pulse and Poll'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.