2006ൽ ​അ​ന്ന​ത്തെ സൗ​ദി ഭ​ര​ണാ​ധി​കാ​രി അ​ബ്​​ദു​ല്ല രാ​ജാ​വ്​ ന്യൂ​ഡ​ൽ​ഹി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ളു​മാ​യി ഹ​സ്ത​ദാ​നം ചെ​യ്യു​ന്നു (ഫ​യ​ൽ ഫോ​ട്ടോ)

മതേതരത്വത്തിന്‍റെ കാവലാൾ, സമാധാന ദൂതൻ -സൗദി കെ.എം.സി.സി

റി​യാ​ദ്: മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​വ​ലാ​ളാ​യി​രു​ന്നു തങ്ങൾ. ശു​ഭ്ര​മാ​യ വീ​ഥി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് പൂ​ർ​വി​ക​രാ​യ നേ​താ​ക്ക​ളു​ടെ പാ​ത​യി​ൽ പാ​ർ​ട്ടി​യെ ന​യി​ച്ചു. പ്ര​തി​സ​ന്ധി​ക​ളി​ൽ സ​മു​ദാ​യ​ത്തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​യി. പ്ര​ലോ​ഭ​ന​ങ്ങ​ളി​ലോ പ്ര​കോ​പ​ന​ങ്ങ​ളി​ലോ അ​ക​പ്പെ​ടാ​തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് അ​വ​സാ​ന സ​മ​യം വ​രെ​യും പ​ട​പൊ​രു​തി. അ​സു​ഖ ബാ​ധി​ത​നാ​യി​ട്ടു​കൂ​ടി വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ പോ​രാ​ട്ട​ത്തി​ൽ ത​ങ്ങ​ൾ നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി.

സൗ​ദി​യി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​ട്ടേ​റെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ് ത​ങ്ങ​ളു​ടെ മ​ട​ക്കം. കെ.​എം.​സി.​സി​യു​ടെ ഓ​രോ ച​ല​ന​ങ്ങ​ളി​ലും ത​ങ്ങ​ളു​ടെ ​കൈ​യൊ​പ്പു​ണ്ടാ​യി​രു​ന്നു.

സൗ​ദി കെ.​എം.​സി.​സി​യു​ടെ സു​ര​ക്ഷ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ 2014ൽ ​അ​നു​മ​തി ന​ൽ​കി​യ അ​ദ്ദേ​ഹം, പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന് വി​ട​വാ​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ത്താ​ണി​യാ​യി മാ​റി​യ ഈ ​പ​ദ്ധ​തി ന​ട​ത്തു​ന്ന കെ.​എം.​സി.​സി കേ​ര​ള ട്ര​സ്​​റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ പ​ദ​വി വി​ട​വാ​ങ്ങു​ന്ന​തു​വ​രെ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച കൊ​ല്ല​ത്ത് ന​ട​ന്ന ച​ട​ങ്ങൊ​ഴി​ച്ചാ​ൽ എ​ട്ടു​വ​ർ​ഷ​മാ​യി ന​ട​ന്നു​വ​രു​ന്ന സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ വി​ത​ര​ണം ത​ങ്ങ​ളു​ടെ ക​ര​ങ്ങ​ൾ കൊ​ണ്ടാ​യി​രു​ന്നു നി​ർ​വ​ഹി​ച്ച​ത്. ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് കൊ​ടു​ക്കേ​ണ്ട ചെ​ക്കു​ക​ൾ മു​ഴു​വ​നും രോ​ഗാ​വ​സ്ഥ​യി​ലും ഒ​പ്പി​ട്ടു വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഊ​ർ​ജം പ​ക​ർ​ന്നു​കൊ​ണ്ടാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ. ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ൽ സൗ​ദി കെ.​എം.​സി.​സി അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. കെ.​എം.​സി.​സി​യു​ടെ മു​ഴു​വ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളും മ​റ്റു കീ​ഴ്ഘ​ട​ക​ങ്ങ​ളും മ​യ്യി​ത്ത് ന​മ​സ്കാ​ര​വും പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ സ​ദ​സ്സും സം​ഘ​ടി​പ്പി​ക്കും. അ​നു​ശോ​ച​ന പ​രി​പാ​ടി​ക​ൾ ഒ​ഴി​കെ കെ.​എം.​സി.​സി​യു​ടെ മ​റ്റെ​ല്ലാ പ​രി​പാ​ടി​ക​ളും ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​താ​യി നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. മു​ഹ​മ്മ​ദ്‌​കു​ട്ടി, അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ഖാ​ദ​ർ ചെ​ങ്ക​ള, കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, എ.​പി. ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​തേ​ത​ര കേ​ര​ള​ത്തി​ന് വ​ലി​യ ന​ഷ്ടം -ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ദ​ർ

റി​യാ​ദ്​: മ​തേ​ത​ര കേ​ര​ള​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വി​യോ​ഗ​മെ​ന്ന് എ.​ബി.​സി കാ​ർ​ഗോ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ദ​ർ. മ​ത​രാ​ഷ്ട്രീ​യ രം​ഗ​ത്ത് നേ​തൃ​രം​ഗ​ത്തി​രി​ക്കു​മ്പോ​ഴും ജാ​തി​മ​ത​ഭേ​ദ​മ​ന്യേ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി​രു​ന്നു ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന സൗ​മ്യ​മു​ഖം. ആ​ർ​ക്കു മു​ന്നി​ലും അ​ട​ച്ചി​ടാ​ത്ത ഹൃ​ദ​യ​വാ​തി​ലാ​യി​രു​ന്നു ത​ങ്ങ​ൾ. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്ക് മാ​തൃ​ക​യാ​യി​രു​ന്നു ഹൈ​ദ​ര​ലി ത​ങ്ങ​ൾ.

ന​ഷ്ട​മാ​യ​ത് സ​മൂ​ഹ​ത്തി​ന്‍റെ മ​തേ​ത​ര കാ​വ​ലാ​ളെ -സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ

റി​യാ​ദ്: ന​ഷ്ട​മാ​യ​ത് സ​മൂ​ഹ​ത്തി​ന്‍റെ മ​തേ​ത​ര കാ​വ​ലാ​ളെ​. വ​ർ​ത്ത​മാ​ന കൈ​ര​ളി​ക്കും മ​തേ​ത​ര ഇ​ന്ത്യ​ക്കും ക​ന​ത്ത ന​ഷ്ട​മാണ്. എ​ക്കാ​ല​വും മ​തേ​ത​ര നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​ന്‍ മു​ന്നി​ട്ടു​നി​ന്ന നേ​താ​വാ​യി​രു​ന്നു. മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ ഊ​ന്നി​യ സ​മീ​പ​ന​മാ​യി​രു​. സൗ​മ്യ​ഭാ​വ​ത്തോ​ടെ സ​മു​ദാ​യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ച്ച നേ​താ​വാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​മാ​യി വ്യ​ത്യ​സ്ത ധ്രു​വ​ങ്ങ​ളി​ല്‍ നി​ല്‍ക്കു​ന്ന​വ​രോ​ട് എ​ന്നും സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. പ​ട്ടി​ക്കാ​ട് നി​ന്നു​ള്ള ഫൈ​സി ബി​രു​ദ​വും ആ​ത്മീ​യ ജ്യോ​തി​സ്സു​ക​ളാ​യ ഉ​സ്താ​ദു​മാ​രു​ടെ ശി​ക്ഷ​ണ​വും ആ​ത്മീ​യ​മാ​യി സ​മു​ദാ​യ​ത്തെ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കാ​ൻ ത​ങ്ങ​ളെ പ്രാ​പ്ത​നാ​ക്കി​യി​രു​ന്നു. ഇ​ന്ന് പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് അ​ത്താ​ണി​യാ​യി മാ​റി​യ മ​ജ്‌​ലി​സു​ന്നൂ​ർ ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​മൂ​ല്യ​മാ​യ കൈ​മാ​റ്റ​മാ​യി​രു​ന്നു. പ്രാ​ർ​ഥ​നാ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കണം. ഖ​ത്മു​ൽ ഖു​ർ​ആ​ൻ സ​ദ​സ്സു​ക​ളും അ​നു​സ്മ​ര​ണ സ​ദ​സ്സു​ക​ളും പ്ര​വി​ശ്യ, സെ​ൻ​ട്ര​ൽ, യൂ​നി​റ്റ് ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്നും ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ അ​ൽ ഹൈ​ദ്രൂ​സി മേ​ലാ​റ്റൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി അ​റ​ക്ക​ൽ, ട്ര​ഷ​റ​ർ ഇ​ബ്രാ​ഹീം ഓ​മ​ശ്ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റീജൻസി ഗ്രൂപ്പ്

ജാതിമത ഭേദമന്യേ എല്ലാവർക്കും തണലായിരുന്ന, സൗമ്യതയുടെ ആൾരൂപമായിരുന്നു. നാട്ടിൽ പോകുന്ന സമയത്ത്​ എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദർശിച്ച്​ സുഖ വിവരങ്ങൾ അന്വേഷിക്കാതെ മടങ്ങാറിലെന്ന്​ ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന ദീർഘ കാലത്തെ ആത്മ ബന്ധമുള്ള ജേഷ്ടസഹോദരനെയാണ് നഷ്ടമായതെന്ന്​ ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ പറഞ്ഞു.

വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിൽ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അടുത്ത് ഇടപഴകാനുമായതു ജീവിത ഭാഗ്യമായി കരുതുന്നുവെന്ന്​ ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ. അൻവർ അമീൻ. സമൂഹത്തിന് വലിയ നഷ്ടമാണെന്നും ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ ഡോ. അൻവർ അമീൻ പറഞ്ഞു. നിരവധി തവണ അടുത്തിടപഴകിയപ്പോഴും യാത്രകളിലും കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കഥയാണ് കാണാനായതെന്ന്​ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.

ത​നി​മ സാം​സ്കാ​രി​ക വേ​ദി

ദ​മ്മാം: ആ​ത്മീ​യ ജീ​വി​ത​ത്തെ മു​റു​കെ​പ്പി​ടി​ച്ചു​ രാ​ഷ്ട്രീ​യ നേ​തൃ​ത്വം ന​ൽ​കി​യ മ​ഹ​ത് വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ സൗ​മ്യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ മു​സ്​​ലിം​ലീ​ഗി​ന് ക​രു​ത്തു​ന​ൽ​കി. മു​സ്​​ലിം ഐ​ക്യ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ണ്ടു​ത​ന്നെ ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹാ​ർ​ദം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും പ​രി​ശ്ര​മി​ച്ചു. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും അ​തി​യാ​യി സ്നേ​ഹി​ച്ച അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ​യും വ്യ​ത്യ​സ്ത സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ദ​ര​വ് നേ​ടി​യെ​ടു​ത്തു.

പ്ര​വാ​സി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ം -കെ.​എം.​സി.​സി ജി​ദ്ദ

ജി​ദ്ദ: പ്ര​വാ​സി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​മാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ വി​യോ​ഗം ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കു​ക പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി​രി​ക്കു​മെ​ന്നും ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​യും. പ്ര​വാ​സി​ക​ൾ​ക്ക് എ​ന്തു പ്ര​യാ​സം വ​ന്നാ​ലും ജി​ദ്ദ കെ.​എം.​സി.​സി അ​ട​ക്കം എ​ല്ലാ​വ​രും ത​ങ്ങ​ളെ​യാ​ണ് ആ​ദ്യം ബ​ന്ധ​പ്പെ​ടാ​റു​ള്ള​ത്. സൗ​ദി പ്ര​വാ​സി​ക​ൾ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു നി​താ​ഖാ​ത്. അ​ന്ന് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ വ​ലി​യ സ​മ്മ​ർ​ദ​ശ​ക്തി​യാ​യ​ത് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് മ​ന്ത്രി​ത​ല സം​ഘ​ത്തെ സൗ​ദി​യി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​നെ ത​ങ്ങ​ൾ നേ​രി​ട്ട് വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​ക്രെ​യ്നി​ൽ അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ. ​അ​ഹ​മ്മ​ദി​നെ വി​ളി​ച്ച് അ​ടി​യ​ന്ത​ര​മാ​യി മ​ട​ങ്ങി​വ​ര​ണ​മെ​ന്നും സൗ​ദി​യി​ലെ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞ​ത് ജി​ദ്ദ കെ.​എം.​സി.​സി​ക്ക് നേ​രി​ട്ട് അ​റി​യാ​വു​ന്ന വി​ഷ​യ​മാ​ണ്. സൗ​ദി​യി​ലെ​ത്തി​യ മ​ന്ത്രി​മാ​രാ​യ ഇ. ​അ​ഹ​മ്മ​ദി​നെ​യും വ​യ​ലാ​ർ ര​വി​യെ​യും പി​ന്നെ​യും പ​ല ത​വ​ണ ത​ങ്ങ​ൾ നേ​രി​ട്ടു​വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​തി​ന് ത​ങ്ങ​ളൊ​ക്കെ സാ​ക്ഷി​ക​ളാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​നു​സ്‌​മ​രി​ച്ചു.

കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ്ര​വാ​സ​ലോ​കം വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​മ്പോ​ൾ എ​ന്തു വി​ല​കൊ​ടു​ത്തും പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ കെ.​എം.​സി.​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത് ത​ങ്ങ​ളാ​യി​രു​ന്നു. ഓ​രോ ആ​ഴ്ച​യി​ലും അ​ന്ന് പാ​ണ​ക്കാ​ട്ടി​രു​ന്ന് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ കെ.​എം.​സി.​സി നേ​താ​ക്ക​ളു​ടെ കോ​വി​ഡ് സ​ഹാ​യ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ക്കു​മാ​യി​രു​ന്നു. ഓ​രോ യോ​ഗ​ത്തി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അ​വ​സ്ഥ​ക​ളും അ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ങ്ങ​ൾ ത​ന്നെ നേ​രി​ട്ട് ചോ​ദി​ക്കു​ക​യും വേ​ണ്ട ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ എ​ത്ര ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​യി​രു​ന്നു കെ.​എം.​സി.​സി​യു​ടെ ഒ​ന്നാം​ഘ​ട്ട കോ​വി​ഡ് റി​ലീ​ഫി​ന്‍റെ 110 കോ​ടി രൂ​പ​യു​ടെ ക​ണ​ക്ക് ത​ങ്ങ​ൾ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ്ര​വാ​സ​ലോ​ക​ത്ത് ജ​യി​ലി​ല​ക​പ്പെ​ട്ട​വ​രു​ടെ​യും മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളും ഭാ​ര്യ​മാ​രു​മൊ​ക്കെ ആ​വ​ലാ​തി​ക​ളു​മാ​യി ത​ങ്ങ​ളെ സ​മീ​പി​ക്കാ​റു​ണ്ട്. അ​പ്പോ​ഴൊ​ക്കെ ആ ​പ്ര​ദേ​ശ​ത്തെ കെ.​എം.​സി.​സി നേ​താ​ക്ക​ളെ ഉ​ട​ൻ ത​ന്നെ ത​ങ്ങ​ൾ നേ​രി​ട്ട് വി​ളി​ക്കു​മാ​യി​രു​ന്നു. ജി​ദ്ദ കെ.​എം.​സി.​സി​യു​ടെ ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ ത​ങ്ങ​ൾ പ​റ​ഞ്ഞ​ത് ഓ​ഫി​സി​ൽ സ​ഹാ​യം തേ​ടി വ​രു​ന്ന ഒ​രാ​ളെ​യും നി​രാ​ശ​യോ​ടെ മ​ട​ക്കി അ​യ​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു. കെ.​എം.​സി.​സി​യു​ടെ ഹ​ജ്ജ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ത​ങ്ങ​ൾ വ​ള​രെ ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കു​ക​യും അ​തി​നു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു - കെ.​എം.​സി.​സി നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ങ​ളു​ടെ പേ​രി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​ര​വും അ​നു​ശോ​ച​ന യോ​ഗ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജി​ദ്ദ സ​ര്‍ഗ വേ​ദി

ജി​ദ്ദ: നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ മു​സ്​​ലിം പി​ന്നാ​ക്ക രാ​ഷ്ട്രീ​യ​ത്തി​ന് ക​രു​ത്തു​പ​ക​രു​ക​യും ധീ​ര​മാ​യ നേ​തൃ​ത്വം ന​ല്‍കു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലും സ​മു​ദാ​യ ഐ​ക്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ കേ​ര​ളീ​യ സ​മൂ​ഹം എ​ക്കാ​ല​ത്തും ന​ന്ദി​പൂ​ർ​വം ഓ​ര്‍ക്കു​ന്ന​താ​ണ്. സൗ​മ്യ​മാ​യ സം​ഭാ​ഷ​ണം കൊ​ണ്ടും ല​ളി​ത ജീ​വി​തം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. ആ​യി​ര​ങ്ങ​ള്‍ക്ക് പ്രാ​ർ​ഥ​ന​ക​ളി​ലൂ​ടെ​യും സാ​മീ​പ്യ​ത്തി​ലൂ​ടെ​യും ആ​ശ്വാ​സം ന​ല്‍കി​യ അ​ശ​ര​ണ​രു​ടെ അ​ത്താ​ണി​യാ​യി​രു​ന്നു അ​ദ്ദേ​ഹമെന്ന് സ​ര്‍ഗ​വേ​ദി ര​ക്ഷാ​ധി​കാ​രി സി.​എ​ച്ച് ബ​ഷീ​ര്‍, പ്ര​സി​ഡ​ന്റ് അ​ഡ്വ. ശം​സു​ദ്ദീ​ന്‍, ക​ണ്‍വീ​ന​ര്‍ അ​ബ്ദു​ല്ല​തീ​ഫ് ക​രി​ങ്ങ​നാ​ട് എ​ന്നി​വ​ര്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ അ​റി​യി​ച്ചു.

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി

ജി​ദ്ദ: കേ​ര​ള​ക്ക​ര​യെ പോ​ലെ ത​ന്നെ പ്ര​വാ​സ​ലോ​ക​വും വ​ലി​യ വേ​ദ​ന​യോ​ടെ​യാ​ണ് മരണം അ​റി​ഞ്ഞ​ത്. പ്ര​വാ​സ​ലോ​ക​ത്തെ വി​സ്മ​യ​മാ​യ കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി 21 വ​ർ​ഷം മു​മ്പ് ന​ട​പ്പി​ൽ വ​രു​ത്തു​മ്പോ​ൾ പ്ര​സ്തു​ത ട്ര​സ്റ്റി​ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യ ത​ങ്ങ​ൾ ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യും പ​ദ്ധ​തി​യെ ഉ​ന്ന​തി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച​തായി ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ പ​ട്ടി​ക്കാ​ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​നും അ​റി​യി​ച്ചു.

പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി

ജി​ദ്ദ: സ​മു​ദാ​യ നേ​താ​വ് എ​ന്ന​തി​നേ​ക്കാ​ൾ രാ​ഷ്ട്രീ​യ ആ​ത്മീ​യ രം​ഗ​ങ്ങ​ളി​ൽ ക​രു​ത്തു​റ്റ നേ​തൃ​ത്വ​ത്തെ​യാ​ണ് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് ന​ഷ്ട​മാ​യ​ത്. ത​ങ്ങ​ളു​ടെ വി​യോ​ഗം കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ലും രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ങ്ങ​ളി​ലും വി​ശാ​ല​ത​യോ​ടു കൂ​ടി​യു​ള്ള നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച സൗ​മ്യ വ്യ​ക്തി​ത്വ​മാ​യി​രു​.

ഐ.​എം.​സി.​സി സൗ​ദി

ജി​ദ്ദ: സൗ​മ്യ​ത​യു​ടെ ഉ​ദാ​ത്ത​മാ​യ അ​ട​യാ​ള​വും പ്ര​തീ​ക​വു​മാ​യി​രു​ന്നു​ തങ്ങൾ. ഏ​തു ക​ലു​ഷി​ത സാ​ഹ​ച​ര്യ​ത്തി​ലും വ​ള​രെ സൗ​മ്യ​ത​യി​ലും സ്നേ​ഹ​വാ​യ്‌​പ്പോ​ടെ​യും ഇ​ട​പെ​ടു​ന്ന ത​ങ്ങ​ളു​ടെ ശൈ​ലി കേ​ര​ള സ​മൂ​ഹം എ​ന്നും ആ​ദ​ര​വോ​ടെ സ്മ​രി​ക്കും. സ​മൂ​ഹ​ത്തി​ലെ അ​ശ​ര​ണ​ർ​ക്ക് എ​ന്നും എ​ന്തു വി​ഷ​യ​ത്തി​നാ​യാ​ലും ഒ​രു പ​രി​ഹാ​ര സ്രോ​ത​സ്സാ​യി​രു​ന്നു ത​ങ്ങ​ൾ.

സ്നേ​ഹ​വും കാ​രു​ണ്യ​വും വ​ഴി ഒ​രു സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ ത​ങ്ങ​ളു​ടെ വി​യോ​ഗം കേ​ര​ളീ​യ​സ​മൂ​ഹ​ത്തി​നു വ​ലി​യ ന​ഷ്ട​മാ​ണെന്നും ഐ.​എം.​സി.​സി സൗ​ദി പ്ര​സി​ഡ​ന്റ് എ.​എം. അ​ബ്ദു​ല്ല​ക്കു​ട്ടി അ​റി​യി​ച്ചു.


റി​യാ​ദ് ഒ.​ഐ.​സി.​സി

റി​യാ​ദ്​: തി​ക​ഞ്ഞ മ​തേ​ത​ര വാ​ദി​യും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​യു​മാ​യി​രു​ന്നു ത​ങ്ങ​ൾ. സ്വ​ന്തം മ​ത​വി​ശ്വാ​സം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഇ​ത​ര മ​ത​സ്ഥ​രെ ബ​ഹു​മാ​നി​ക്കാ​നും അ​വ​രു​ടെ വി​ശ്വാ​സാ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി അ​ദ്ദേ​ഹം മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം മ​തേ​ത​ര കേ​ര​ള​ത്തി​ന് വ​ലി​യ ന​ഷ്ടം ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന്​ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​യാ​ദ് ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി

റി​യാ​ദ്​: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ സൗ​മ്യ​മു​ഖ​മാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​ു. പ​ര​സ്പ​രം വെ​ല്ലു​വി​ളി​ക​ളും പ​രി​ഹാ​സ​ങ്ങ​ളും ആ​ക്ര​മ​ണ​ങ്ങ​ളും നി​റ​ഞ്ഞ രാ​ഷ്ട്രീ​യ​ത്തി​ൽ സൗ​മ്യ​മു​ഖ​വു​മാ​യി സൗ​ഹാ​ർ​ദ​ത്തി​ന്‍റെ, അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ ശൈ​ലി സ്വീ​ക​രി​ച്ചി​രു​ന്ന മാ​തൃ​കാ നേ​താ​വാ​യി​രു​ന്നു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് പൊ​തു​വി​ലും മ​തേ​ത​ര കേ​ര​ള​ത്തി​ന് പ്ര​ത്യേ​കി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം വ​ലി​യ ന​ഷ്ട​മാ​ണ്.

സൈ​ന​

റി​യാ​ദ്: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ എ​ന്നും നി​റ​ഞ്ഞു​നി​ന്ന സൗ​മ്യ​നാ​യ നേ​താ​വാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് സൗ​ദി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (സൈ​ന) അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജു​ബൈ​ൽ: ജു​ബൈ​ലി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ഹ​മീ​ദ് പ​യ്യോ​ളി, ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, അ​ഷ്റ​ഫ് മൂ​വാ​റ്റു​പു​ഴ, നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, പ്ര​മ​രാ​ജ്, ശി​ഹാ​ബ് കാ​യം​കു​ളം, ഡോ. ​ജൗ​ഷീ​ദ്, കോ​യ താ​നൂ​ർ, മു​ഫീ​ദ്, അ​നി​ൽ ക​ണ്ണൂ​ർ, തോ​മ​സ് മാ​ത്യു മ​മ്മൂ​ട​ൻ, ബൈ​ജു അ​ഞ്ച​ൽ, അ​ബ്ദു​ൽ ക​രീം കാ​സി​മി, സ​യ്യി​ദ്, ന​സീ​ർ ക​ഴ​ക്കൂ​ട്ടം, പി.​കെ. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ

ജി​ദ്ദ: സൗ​മ്യ​നാ​യ രാ​ഷ്ട്രീ​യ നേ​താ​വി​നെ​യും പ്ര​ഗ​ല്ഭ​നാ​യ മ​ത​നേ​താ​വി​നെ​യു​മാ​ണ് ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ കൈ​ര​ളി​ക്ക് ന​ഷ്ട​മാ​യ​ത്. അ​നേ​കം മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി പ​ദ​വി​യോ​ടൊ​പ്പം ത​ന്നെ മു​സ്​​ലിം​ലീ​ഗി​ന്‍റെ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യി​രു​ന്ന ത​ങ്ങ​ൾ ഏ​വ​ർ​ക്കും സ്വീ​കാ​ര്യ​നും മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി​യ നേ​താ​വു​മാ​യി​രു​ന്നു​.

അ​ല്‍ അ​ന്‍വാ​ര്‍ ജ​സ്റ്റി​സ് ആ​ൻ​ഡ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍

ജി​ദ്ദ: ആ​ത്മീ​യ​രം​ഗ​ത്തും രാ​ഷ്ട്രീ​യ​രം​ഗ​ത്തും ഒ​രു പോ​ലെ ശോ​ഭി​ച്ചു​നി​ന്ന ത​ങ്ങ​ളു​ടെ വി​യോ​ഗം മു​സ്​​ലിം കൈ​ര​ളി​ക്ക് തീ​രാ​ന​ഷ്ട​മാ​ണ്. ഉ​മ്മ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട​ത് പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത നേ​താ​വി​നെ​യാ​ണ്. ത​ങ്ങ​ള്‍ക്കു​വേ​ണ്ടി മ​യ്യി​ത്ത് ന​മ​സ്ക​രി​ക്കു​ക​യും മ​റ്റു സ​ൽ​ക​ർ​മ​ങ്ങ​ള്‍ ചെ​യ്യ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്റ് മ​നാ​ഫ് മൗ​ല​വി അ​ല്‍ ബ​ദ​രി പ​ന​വൂ​ര്‍, സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, ര​ക്ഷാ​ധി​കാ​രി ശ​റ​ഫു​ദ്ദീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല

ജി​ദ്ദ: സൗ​മ്യ​ത​യും കാ​രു​ണ്യ​വും മു​ഖ​മു​ദ്ര​യാ​ക്കി​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ട് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​നും യു.​ഡി.​എ​ഫി​നും അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ

ജി​ദ്ദ: പൊ​തു​ജീ​വി​ത​ത്തി​ലെ സൗ​മ്യ സാ​ന്നി​ധ്യ​മാ​ണ് മ​റ​ഞ്ഞു​പോ​കു​ന്ന​ത്. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, ആ​ത്മീ​യ രം​ഗ​ങ്ങ​ളി​ല്‍ നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ക്വ​ത​യി​ലും പാ​ണ്ഡി​ത്യ​ത്തി​ലും നേ​തൃ​പാ​ട​വ​ത്തി​ലും സം​ഘാ​ട​നാ​ശേ​ഷി​യി​ലും മ​ഹാ മാ​തൃ​ക​യാ​യ അ​ദ്ദേ​ഹ​ത്തി​നെ വി​യോ​ജി​ക്കു​ന്ന​വ​ർ പോ​ലും ബ​ഹു​മാ​നി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്ന​താ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​ു.

പി.​സി.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി

ജി​ദ്ദ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ​ക്ക് വി​ല​ക​ൽ​പി​ക്കു​ന്ന സൗ​മ്യ​നാ​യ രാ​ഷ്ട്രീ​യ നേ​താ​വി​നെ​യും പ്ര​ഗ​ത്ഭ​നാ​യ മ​ത​നേ​താ​വി​നെ​യു​മാ​ണ് ന​ഷ്ട​മാ​യത്. ജാ​തി​മ​ത​ഭേ​ദ​മ​ന്യേ നി​ര​വ​ധി അ​ശ​ര​ണ​ർ​ക്ക് അ​ത്താ​ണി​യും മ​ത​സൗ​ഹാ​ർ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ അ​തി​ജാ​ഗ്ര​ത​യും പു​ല​ർ​ത്തി​രു​ന്ന പ​ണ്ഡി​ത​ശ്രേ​ഷ്ഠ​നായി​രു​ന്നു.

Tags:    
News Summary - The world of exile with tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.