കൊല്ലം ജില്ലാ കെ.എം.സി.സി ‘ഗ്രാൻഡ് ഇഫ്താർ’ സംഗമത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്​ സംസാരിക്കുന്നു

കൊല്ലം ജില്ല കെ.എം.സി.സി ‘ഗ്രാൻഡ് ഇഫ്താർ’ സംഗമം

റിയാദ്: റിയാദ് കെ.എം.സി.സി കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പങ്കാളിത്തത്തോടെ ‘ഗ്രാൻഡ് ഇഫ്താർ’ സംഗമം സംഘടിപ്പിച്ചു. റിയാദിലെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ നേതാക്കളും സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ പൊതുസമൂഹത്തിലെ വിശിഷ്ട വ്യക്തികൾ സംഗമത്തിൽ സംബന്ധിച്ചു.

ഇഫ്താറിന് ശേഷം ജില്ല പ്രസിഡന്റ്​ അൽത്താഫ് വട്ടപ്പാറയുടെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടി സിയാദ് ബിൻ സത്താറിന്റെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങങ്കര, ഒ.ഐ.സി.സി കൊല്ലം ജില്ല പ്രസിഡന്റ് പ്രെഡിൻ തോമസ്, കേളി റിയാദ് ജനറൽ സെക്രട്ടറി ഷുഹൈബ് അനമങ്ങാട എന്നിവർ സംസാരിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്​ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിനെ ചടങ്ങിൽ ആദരിച്ചു. സി.പി. മുസ്തഫ ആദര ഫലകം കൈമാറുകയും ജില്ല കമ്മിറ്റി ചെയർമാൻ നജീം അഞ്ചൽ പൊന്നാട അണിയിക്കുകയും ചെയ്തു. കൂടാതെ, 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ സ്കൂൾ അധ്യാപകൻ സലിം ചാലിയത്തിന് യാത്രയയപ്പ് നൽകി. 

നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ സ്കൂൾ അധ്യാപകൻ സലിം ചാലിയത്തിന് യാത്രയയപ്പ് നൽകിയപ്പോൾ

ഷുഹൈബ് പനങ്ങങ്കര ഓർമ ഫലകവും കൊല്ലം കെ.എം.സി.സി വെൽഫെയർ, റിലീഫ് വിങ്​ ചെയർമാൻ ആഷിക് അമീർ വട്ടപ്പാറ പൊന്നാടയും സമർപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ്​ സെക്രട്ടറി സത്താർ താമരത്ത്, വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് മഞ്ചേരി, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ്​ ഉസ്മാനലി പാലത്തിങ്കൽ, റിയാദ് വനിത വിങ്​ പ്രസിഡന്റ്​ റഹ്​മത്ത് അഷ്‌റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, കൊല്ലം കെ.എം.സി.സി ട്രഷറർ നൗഷാദ് ഉമയനല്ലൂർ, കൊല്ലം ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങി വിവിധ തലങ്ങളിലെ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി റിയാസ് പുന്നല സ്വാഗതവും ചെയർമാൻ നജീം അഞ്ചൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kollam District KMCC ‘Grand Iftar’ Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.