യാംബു: ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ ‘മീഡിയവൺ സൂപ്പർ കപ്പ് 2025’ ഫുട്ബാൾ ടൂർണമെന്റിന് യാംബുവിൽ ഒരുക്കം തുടങ്ങി. മേയ് 22, 23 തീയതികളിൽ റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രമുഖരായ 10 ടീമുകൾ മാറ്റുരക്കുമെന്നും മത്സരത്തിനായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നതായും ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ഇല്യാസ് വേങ്ങൂർ, പ്രോഗ്രാം കൺവീനർ നൗഷാദ് വി. മൂസ, മീഡിയവൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ് എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ യാംബുവിൽ അരങ്ങേറിയ പ്രഥമ മീഡിയവൺ സൂപ്പർ കപ്പിന് യാംബുവിലെ ഫുട്ബാൾ പ്രേമികളുടെയും മലയാളി സമൂഹത്തിന്റെയും വമ്പിച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.എച്ച്.എം.ആർ കമ്പനി മുഖ്യ പ്രായോജകരായ ടൂർണമെന്റിൽ അറേബ്യൻ ഡ്രീംസ്, റദ്വ ഗൾഫ് കോൺട്രാക്ടിങ്, റിം അൽ ഔല, അറാട് കോ അൽ അറേബ്യാ, ആക്നെസ്, സമ മെഡിക്കൽ കമ്പനി, ചിക്ക് സോൺ തുടങ്ങി നിരവധി കമ്പനികൾ സഹകരിക്കുന്നുണ്ട്.
പ്രദേശത്തെ ഇന്റർനാഷനൽ സ്കൂളുകളിൽനിന്ന് ഈ വർഷത്തെ 10, 12 ക്ലാസുകളിൽനിന്ന് ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫുട്ബാൾ മേള വീക്ഷിക്കാൻ എത്തുന്നവർക്കായി ആകർഷണീയമായ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.മേളയോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥികളെ കൂടാതെ സംഘടനാ നേതാക്കൾ, സ്പോൺസർമാർ, സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. എല്ലാ ഫുട്ബാൾ പ്രേമികളെയും പൊതുജനങ്ങളെയും ടൂർണമെന്റിലേക്ക് ക്ഷണിക്കുന്നതായി ടീം മീഡിയവൺ പ്രതിനിധികൾ അറിയിച്ചു. മീഡിയവൺ സൂപ്പർകപ്പിന്റെ ട്രോഫി ലോഞ്ചിങ് മേയ് 12ന് യാംബു കെൻസ് ഇന്റർനാഷനൽ സ്കൂളിൽ നടക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.