റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ഒമ്പതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെൻറിന് തുടക്കമായി. ടൂർണമെൻറ് സുലൈ എം.സി.എ, ടെക്നോമേക് ഗ്രൗണ്ടുകളിൽ വൈകീട്ട് നാലിനാണ് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ഫൈസൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതം പറഞ്ഞു. കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ടൂർണമെൻറ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും ഏരിയാ രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയുമായ കാഹിം ചേളാരി, സ്പോർട്സ് കമ്മിറ്റി ആക്ടിങ് കൺവീനർ സുജിത് മലസ്, ചെയർമാൻ ജവാദ് പെരിയോട്ട്, സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്തൈൻ, ഏരിയ പ്രസിഡൻറ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. ടൂർണമെൻറിെൻറ ആദ്യ ദിവസത്തെ മത്സരഫലങ്ങൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മാൻ ഓഫ് ദ മാച്ച്’ ട്രോഫികൾ കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, സുജിത് മലസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
നോക്കൗട്ട് റൗണ്ടിലെ ആദ്യദിന മത്സര ഫലങ്ങൾ: കിങ്സ് മലാസ് ഒമ്പത് വിക്കറ്റിന് ഓൾഡ് സനാഇയ്യ ബോയ്സിനെ തോൽപിച്ചു. പ്രണവ് മാൻ ഓഫ് ദ മാച്ചായി. രത്നഗിരി റോയൽസ് 54 റൺസിന് ഹോക്സ് റിയാദിനെ മറികടന്നു. ജുനൈദ് മാൻ ഓഫ് ദ മാച്ചായി. ഉസ്താദ് ഇലവൻ 16 റൺസിന് ആഷസ് സി.സിയെ തോൽപിച്ചു. ഹാരിസ് മാൻ ഓഫ് ദ മാച്ചായി. നാലാമത് മത്സരത്തിൽ റിയാദ് വേരിയേഴ്സ്, ടീം പാരമൗണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. കുക്കു മാൻ ഓഫ് ദ മാച്ചായി. സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, കൃഷ്ണൻ കുട്ടി, സുനിൽ കുമാർ, ഇസ്മാഈൽ, നവാസ്, പ്രകാശൻ, സത്യ പ്രമോദ് എന്നിവർ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.