സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ജിദ്ദ: സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കാതലായ മാറ്റമാണുണ്ടായത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി അവരോധിച്ചതിനെ സുപ്രധാന തീരുമാനമായാണ് വിലയിരുത്തുന്നത്. നിലവിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്നു മുഹമ്മദ് ബിൻ സൽമാൻ. പ്രധാനമന്ത്രിപദം രാജാവാണ് വഹിച്ചിരുന്നത്.

മന്ത്രിസഭയുടെ നേതൃത്വം പ്രധാനമന്ത്രിക്കാണെങ്കിലും സഭായോഗത്തിൽ തുടർന്നും സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. അമീർ ഖാലിദ് ബിൻ സൽമാനെ പ്രതിരോധമന്ത്രിയായി നിയമിച്ചു. നിലവിൽ അദ്ദേഹം പ്രതിരോധ സഹമന്ത്രിയായിരുന്നു. പുതിയ വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബുൻയാനെയും നിയമിച്ചു.

പുതിയ ഉത്തരവ് പ്രകാരം മന്ത്രിസഭയിലെ അംഗങ്ങളുടെ വിവരം:


1. അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് (കിരീടാവകാശി, പ്രധാനമന്ത്രി)

2. അമീർ ഡോ. മൻസൂർ ബിൻ മുത്ഇബ് (സഹമന്ത്രി)

3. അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ (ഊർജമന്ത്രി)

4. അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് (സഹമന്ത്രി)

5. അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി (കായികമന്ത്രി)

6. അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് (ആഭ്യന്തരമന്ത്രി).

7. അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് (നാഷനൽ ഗാർഡ് മന്ത്രി)

8. അമീർ ഖാലിദ് ബിൻ സൽമാൻ (പ്രതിരോധമന്ത്രി)

9. അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല (വിദേശകാര്യമന്ത്രി)

10. അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് (സാംസ്കാരികമന്ത്രി)

11. ശൈഖ് സാലിഹ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് (സഹമന്ത്രി)

12. ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് (ഇസ്ലാമികകാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി)

13. ഡോ. വലീദ് ബിൻ മുഹമ്മദ് അൽസമാനി (നീതിന്യായ മന്ത്രി)

14. ഡോ. മുത്തലിബ് ബിൻ അബ്ദുല്ല അൽനഫീസ (സഹമന്ത്രി)

15. ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ (സഹമന്ത്രി)

16. ഡോ. ഇബ്രാഹീം അൽഅസാഫ് (സഹമന്ത്രി)

17. ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബിയ (ഹജ്ജ്, ഉംറ മന്ത്രി)

18. ഡോ. ഇസാം ബിൻ സഅദ് ബിൻ സഇൗദ് (ശൂറാ കൗൺസിൽ കാര്യ സഹമന്ത്രി)

19. ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി (വാണിജ്യ, വാർത്തവിതരണ മന്ത്രി)

20. മുഹമ്മദ് ബിൻ അബ്ദുൽ മലിക് ആലുശൈഖ് (സഹമന്ത്രി)

21. എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്‌ലി (പരിസ്ഥിതി, ജലം, കൃഷിമന്ത്രി)

22. ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽഇൗസ (സഹമന്ത്രി)

23. ആദിൽ ബിൻ അഹമ്മദ് അൽജുബൈർ (വിദേശകാര്യ സഹമന്ത്രി)

24. മാജിദ് ബിൻ അബ്ദുല്ല അൽഹുഖയ്ൽ (മുനിസിപ്പൽ, ഗ്രാമകാര്യ, ഭവനമന്ത്രി).

25. മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ (ധനകാര്യ മന്ത്രി)

26. എൻജിനീയർ അബ്ദുല്ല ബിൻ ആമിർ അൽസവാഹ (കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി)

27. എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി (മാനവവിഭവശേഷി, സാമൂഹിക വികസനമന്ത്രി)

28. ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് (സഹമന്ത്രി)

29. ബന്ദർ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല അൽഖുറയ്ഫ് (വ്യവസായ ധാതു വിഭവമന്ത്രി)

30. എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസർ (ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി)

31. അഹ്മദ് ബിൻ അഖീൽ അൽഖത്തീബ് (ടൂറിസം മന്ത്രി)

32. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ് (നിക്ഷേപമന്ത്രി)

33. ഫൈസൽ ബിൻ ഫാദിൽ അൽ ഇബ്രാഹിം (സാമ്പത്തിക ആസൂത്രണമന്ത്രി)

34. ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ (ആരോഗ്യമന്ത്രി)

35. യൂസുഫ് ബിൻ അബ്ദുല്ല അൽബുൻയാൻ (വിദ്യാഭ്യാസമന്ത്രി)

Tags:    
News Summary - The Saudi cabinet has been reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.