ജിദ്ദ: ജനങ്ങളെ മുഖവിലക്കെടുക്കാതെ ഭരണകൂടം ഏകപക്ഷീയമായി അടിച്ചേൽപിക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി അഭിപ്രായപെട്ടു.
സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ക്രൂരമായി മർദിച്ച പിണറായി സർക്കാറിന്റെ നടപടി തികഞ്ഞ സ്വേച്ഛാധിപത്യമാണ്. മതിയായ വനിത പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെ പൊതുജനത്തിന് മുന്നിൽവെച്ച് ഇത്തരം അതിക്രമങ്ങൾ ചെയ്യാനുള്ള അനുമതി ആഭ്യന്തര മന്ത്രി പിണറായി വിജയൻ നൽകിയിട്ടുണ്ട് എന്നു ബോധ്യപ്പെടുത്തുന്ന പ്രതികരണങ്ങളാണ് സമീപ ദിവസങ്ങളിൽ അദ്ദേഹത്തിൽനിന്ന് ഉണ്ടായിട്ടുള്ളത്.
ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സകല അതിക്രമങ്ങൾക്കും പരിരക്ഷ നൽകുകയും ജനകീയ സമരങ്ങളെ അതിക്രമങ്ങൾകൊണ്ട് നേരിടാനുമാണ് ആഭ്യന്തര മന്ത്രി പൊലീസിനെ ഉപയോഗിക്കുന്നത്. ഇത്തരം നിലപാടുകൾക്കെതിരെ മൗനംകൊണ്ട് അവഗണിക്കുന്ന പൊതുസമൂഹത്തിന്റെ നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സർക്കാർ ജനവിരുദ്ധ പദ്ധതികൾ അടിച്ചേൽപിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുക എന്നത് ജനങ്ങളുടെ അവകാശമാണ്.
ജനങ്ങൾക്ക് വേണ്ടാത്ത ഒന്നിനെ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ജനങ്ങളൊന്നിച്ച് ചെറുത്തുതോൽപിക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.