ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് മക്ക മേഖലയിലെ കടകളിൽ ഉേദ്യാഗസ്ഥർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range സൗദിയിൽ ബിനാമി ഇടപാടുകൾ കണ്ടെത്താൻ റെയ്ഡ് ആരംഭിച്ചു
ജിദ്ദ: സൗദി വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് സംയുക്ത പരിശോധന ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഒാഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്.
ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമ കാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം, സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.