ഇന്ത്യൻ സോഷ്യൽ ഫോറം ഹാഇൽ ബ്ലോക്ക് കോൺവെൻഷൻ
ഹാഇൽ: ഇന്ത്യയുടെ പൊതുബോധം മതേതരത്വത്തെ തള്ളി ഹിന്ദുത്വത്തിനൊപ്പം കൂടിയിരിക്കുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഹാഇൽ ബ്ലോക്ക് കൺവെൻഷൻ കുറ്റപ്പെടുത്തി. സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ടക്കൊലകളും ആക്രമണങ്ങളും ആരാധനാലയ ധ്വംസനങ്ങളും ഇന്ന് വാർത്തയല്ലാതായിരിക്കുകയാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഷമീം ശിവപുരം അഭിപ്രായപ്പെട്ടു.
സോഷ്യൽ ഫോറം മെംബർഷിപ് കാമ്പയിന്റെ ഭാഗമായി പുതുതായി ചേർന്ന അമ്പതോളം പേർക്ക് സ്വീകരണം നൽകി. ബ്ലോക്ക് ആക്ടിങ് പ്രസിഡന്റ് നവാസ് പന്തുവിള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അർഷാദ് കല്ലറ സ്വാഗതവും വൈസ് പ്രസിഡന്റ് സലാം ശിവപുരം നന്ദിയും പറഞ്ഞു. റഷീദ് കർണാടക, ഇക്ബാൽ ഹൈദരാബാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.