തീർഥാടകർക്കും ഏജൻസികൾക്കും ​പ്രോ​േട്ടാകാേൾ നിർണയിച്ചു

ജിദ്ദ: വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതി​െൻറ മുന്നോടിയായി തീർഥാടകരും വിദേശ ഉംറ ഏജൻസികളും സൗദിയിലെ ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട​ നിബന്ധനകൾ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം നിർണയിച്ചു​.തീർഥാടകരുടെ പ്രായപരിധി 18നും 50നുമിടയിലായിരിക്കണം, കോവിഡ്​ മുക്തനാണെന്ന്​ തെളിയിക്കുന്ന സൗദി അംഗീകൃത ലാബിൽ നിന്നുള്ള പി.സി.ആർ സർട്ടിഫിക്കറ്റ്​ സമർപ്പിക്കണം, അത്​ 72 മണിക്കൂറിനുള്ളിലുള്ളതാകണം, ഒാരോ തീർഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച്​ മടക്കയാത്ര ബുക്കിങ്​ ഉറപ്പുവരുത്തണം, ഉംറ നിർവഹിക്കാനും മസ്​ജിദുൽ ഹറാമിൽ നമസ്​കരിക്കാനും മസ്​ജിദുന്നബവി സന്ദർശിക്കാനും റൗദയിൽ വെച്ച്​ നമസ്​കരിക്കാനും 'ഇഅ്​തമർനാ' ആപ്പിൽ മുൻകൂട്ടി ബുക്കിങ്​ നടത്തണം എന്നിവയാണ്​ പ്രധാന നിബന്ധനകൾ.

ഹറം, താമസ കേന്ദ്രം, മീഖാത്ത്​ എന്നിവക്കിടയിലെ യാത്ര, ആരോഗ്യ ഇൻഷുറൻസ്​, ഒാരോ സംഘത്തിനും ഗൈഡ്​, പ്രവേശന കവാടത്തിനും താമസ കേന്ദ്രത്തിനുമിടയിലെ യാത്ര, സൗദിയിലെത്തിയ ഉടനെ മൂന്നു​ ദിവസത്തെ ക്വാറൻറീൻ താമസം എന്നിവ ഒ​ാരോ തീർഥാടകനും നൽകുന്ന സേവന പാക്കേജിൽ നിർബന്ധിതമായും പാലിക്കേണ്ട കാര്യങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്​. അതോടൊപ്പം തീർഥാടകർക്ക്​ ആരോഗ്യ മുൻകരുതൽ സംബന്ധിച്ച്​ ബോധവത്​കരണം നൽകേണ്ടത്​ ഉംറ സേവന സ്ഥാപനങ്ങളുടെയും വിദേശ ഏജൻസികളുടെയും ഉത്തരവാദിത്തമാണ്​​.

ഉംറ സംവിധാനത്തിൽ രേഖപ്പെടുത്തുന്ന മുഴുവൻ വിവരങ്ങളും സത്യസന്ധമാണെന്ന്​ ഏജൻസികൾ ഉറപ്പാക്കണം.പുറപ്പെടുന്നതിന്​ 24 മണിക്കൂർ മുമ്പ്​ ടിക്കറ്റ്​, താമസ സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉംറ സംവിധാനത്തിൽ വ്യക്തമായി രേഖപ്പെടുത്തണം. രാജ്യത്ത്​ പ്രവേശിച്ചശേഷം മൂന്നു​ദിവസം താമസകേന്ദ്രങ്ങളിൽ ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന്​ തീർഥാടകരെ മൂൻകൂട്ടി അറിയിക്കണം. ചുരുങ്ങിയത്​ 50 പേരടങ്ങുന്ന സംഘമായി തിരിക്കണം. ഒാരോ സംഘത്തിനും ഗൈഡുണ്ടാകണം. വിമാനയാത്ര, താമസം, സൗദിക്കകത്തെ യാത്ര എന്നിവക്ക്​ ഇഅ്​തമർനാ ആപ്പിലെ ബുക്കിങ്​ സമയക്രമമനുസരിച്ച്​ ഏകീകൃത പ്ലാൻ തയാറാക്കണം. താമസം, യാത്ര, ഫീൽഡ്​ സേവനങ്ങൾ, ഇൻഷുറൻസ്​, ഭക്ഷണം തുടങ്ങി ഉംറ പാക്കേജിലെ സേവനങ്ങൾ തീർഥാടകർക്ക്​ പൂർണമായും ലഭിക്കുന്നുണ്ടോയെന്ന്​ പരിശോധിക്കൽ സൗദിയിലെ ഉംറ സേവന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്​. വീഴ്​ചകളും പ്രശ്​നങ്ങളുമുണ്ടായാൽ അത്​ പരിഹരിക്കാൻ ശ്രമിക്കുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.