സംഘാടക സമിതി കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മലസ് ഏരിയയിലെ 10 യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ആറാമത് ഏരിയ സമ്മേളനത്തിലേക്ക് കടന്നു. സമ്മേളന നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. ഏരിയ ട്രഷറർ സിംനേഷ് അധ്യക്ഷതവഹിച്ചു. കേന്ദ്ര പ്രസിഡന്റും മുഖ്യ രക്ഷാധികാരി സമിതി അംഗവുമായ സെബിൻ ഇഖ്ബാൽ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സംഘാടക സമിതി പാനലും അവതരിപ്പിച്ചു.
നിയാസ് ഷാജഹാൻ (ചെയർമാൻ), വി.എം. സുജിത് (കൺവീനർ), സമീർ അബ്ദുൽ അസീസ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 51 അംഗ സംഘാടകസമിതി യോഗം രൂപവത്കരിച്ചു. കെ. സുബിൻ (പബ്ലിസിറ്റി കൺവീനർ), ഷമീം മേലേതിൽ, ഫൈസൽ കൊണ്ടോട്ടി (സ്വതന്ത്ര ചുമതല), റിയാസ് പാലാട്ട് (പശ്ചാത്തല സൗകര്യം), അബ്ദുൽ വദൂദ് (ഭക്ഷണ കമ്മിറ്റി) എന്നിവർ വിവിധ ഉപസമിതിക്ക് നേതൃത്വം നൽകും.സമ്മേളനത്തിന്റെ ഭാഗമായി കലാകായിക, സാംസ്കാരികപരമായ വിവിധയിനം അനുബന്ധ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേന്ദ്ര ജോയന്റ് സെക്രട്ടറിയും മലസ് രക്ഷാധികാരി കൺവീനറുമായ സുനിൽ കുമാർ, ഉലയ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, കേന്ദ്ര വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്രകമ്മിറ്റി അംഗവും ജീവകാരുണ്യ കൺവീനറുമായ നസീർ മുള്ളൂർക്കര, ഉലയ മേഖല പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായിട്ടുള്ള നിയാസ് ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, വിവിധ യൂനിറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജോയന്റ് സെക്രട്ടറി വി.എം. സുജിത് സ്വാഗതവും നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.