2015 ൽ പി.ടി തോമസിന് ഒ.ഐ.സി.സി യാംബു കമ്മറ്റി നൽകിയ സ്വീകരണ പരിപാടിയിൽ നിന്ന്. (ഫയൽ ഫോട്ടോ)
യാംബു: പി.ടി തോമസിന്‍റെ നിര്യാണത്തിൽ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി അനുശോചിച്ചു. അദ്ദേഹത്തിന്‍റെ വിടവാങ്ങൽ സൗദി അറേബ്യയിലെ ഒ.ഐ.സി.സി പ്രവർത്തകർക്ക് താങ്ങാൻ കഴിയില്ലെന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് ശങ്കർ എളങ്കൂർ അറിയിച്ചു.
സൗമ്യമായ പെരുമാറ്റവും നിശ്ചയദാർഢ്യവും അച്ചടക്കവും വേണ്ടുവോളമുള്ള ഒരു രാഷ്രീയ നേതാവ് ആയിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ മുഹമ്മദ് അബ്ദുൾറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിന് ഒരു കെട്ടിടം പണിയുന്നതിന്റെ ആവശ്യകത പ്രവാസ ലോകത്ത് മലയാളികളെ പറഞ്ഞു മനസിലാക്കികൊടുക്കുന്നതിന് അദ്ദേഹം സൗദിയിൽ എത്തിയപ്പോൾ അന്ന് പ്രവാസലോകം അത് ഏറ്റെടുത്തിരുന്നു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ ഈ കെട്ടിടത്തിനാവശ്യമായ സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിട നിർമാണ പൂർത്തീകരണം കാണാൻ അദ്ദേഹത്തിന് കഴിയാതെ പോയതിൽ വലിയ ദുഃഖമുണ്ടെന്നും വേർപാട് നാടിന് ഒരു വലിയ നഷ്ടമാണെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചനസന്ദേശത്തിൽ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.