കോ​വി​ഡ് കാ​ല​ത്ത് മ​ദീ​ന​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കി​യ ന​ഴ്സു​മാ​രെ ജി​ദ്ദ ന​വോ​ദ​യ മ​ദീ​ന ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

ന​വോ​ദ​യ മ​ദീ​ന ഏ​രി​യ ക​മ്മി​റ്റി ന​ഴ്സു​മാ​രെ ആ​ദ​രി​ച്ചു

മ​ദീ​ന: കോ​വി​ഡ് കാ​ല​ത്ത് മ​ദീ​ന​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സ്​​തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കി​യ അ​മ്പ​തോ​ളം മ​ല​യാ​ളി ന​ഴ്സു​മാ​രെ ജി​ദ്ദ ന​വോ​ദ​യ മ​ദീ​ന ഏ​രി​യ ക​മ്മി​റ്റി ആ​ദ​രി​ച്ചു. പ​ത്തോ​ളം ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ത്ത ബി​ൻ​സി, ഷൈ​നി, ഷെ​ജി​ന മോ​ൾ, മൈ​ഥി​ലി, ന​സി​യ, റു​ബീ​ന, ര​ഞ്ജു, ഷി​ബ, റാ​ണി, ര​ഹ്‌​ന എ​ന്നി​വ​ര്‍ക്ക് പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം ന​ല്‍കി. ഡോ. ​മു​ഹ​മ്മ​ദ് സാ​ലി​ഹ് നേ​തൃ​ത്വം ന​ൽ​കി. ന​വോ​ദ​യ ജി​ദ്ദ പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത് മ​മ്പാ​ട്, ര​ക്ഷാ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ലാം ക​ല്ലാ​യി, ഫി​റോ​സ് മു​ഴ​പ്പി​ല​ങ്ങാ​ട്, ഏ​രി​യ സെ​ക്ര​ട്ട​റി സു​ജാ​യി മാ​ന്നാ​ര്‍, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - The Navodaya Medina Area Committee visited the nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.